- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക സർവകലാശാല വി സി ഹാജരാക്കിയത് വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ്; പരാതി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകൾ വ്യാജമായി നിർമ്മിച്ച് നിയമനം നേടിയെന്ന ആരോപണം നേരിടുന്ന കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ചന്ദ്രബാബുവിന് എതിരായ പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ ഉറപ്പു നൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്മിഷനിലൂടെ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. വ്യാജ വിവരങ്ങൾ നൽകി സേർച്ച് കമ്മിറ്റിയെ കബളിപ്പിച്ച ചന്ദ്രബാബുവിന് അന്നു തന്നെ നിയമനം നൽകുകയായിരുന്നെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
കാലിഫോണിയ, നോർത്ത് കരോലീന ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ഫാക്കൽറ്റി ആയിരുന്നെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച് അറിയില്ലെന്നാണ് ഈ സർവകലാശാലകൾ പറയുന്നത്. 20 പ്രധാന സ്ഥാനപങ്ങളുമായി ബന്ധമുണ്ടെന്നും അഞ്ച് പ്രധാന പേപ്പറുകൾ അവതരിപ്പിച്ചെന്നുമുള്ള ഇയാളുടെ അവകാശവാദം വ്യാജമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
അഭിമുഖ സമയത്ത് സമർപ്പിച്ച വ്യാജ രേഖകൾ സെർച്ച് പരിശോധിക്കാതെയാണ് ചന്ദ്രബാബുവിന് നിയമനം നൽകിയത്. തെറ്റായ വിവരങ്ങൾ നൽകി സർവകലാശാലകളിൽ നിയമനം നേടിയാൽ അത് റദ്ദാക്കാമെന്ന ഹൈക്കോടതി വിധിയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരാതി ഗൗരവവമായി പരിശോധിച്ച് അടിയന്തിരമായി തുടർ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ