- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതൊരു ക്രമസമാധാനപ്രശ്നമല്ല, അതൊന്നു മനസ്സിലാക്കണം'; ആരോഗ്യ ഡാറ്റകൾ സർക്കാർ മറച്ചുവയ്ക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്; മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധർമ്മടം ബന്ധമെന്ന് വ്യക്തമാക്കമെന്നും വി ഡി സതീശൻ
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട സുപ്രധാന ആരോഗ്യ ഡാറ്റകൾ സർക്കാർ മറച്ചുവയ്ക്കുന്നെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം തരംഗം തടയാൻ സംസ്ഥാന സർക്കാർ ആരോഗ്യ ഡാറ്റ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യസംവിധാനം പരാജയപ്പെട്ടു. കോവിഡ് പ്രതിരോധ സംവിധാനം പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് വിദഗ്ധ സമിതി അംഗങ്ങൾക്ക് പോലും സർക്കാർ നിലപാടിനോട് വിയോജിപ്പാണ്. അതുകൊണ്ടാണ് യോഗങ്ങളിലെ മിനിറ്റ്സുകൾ പോലും പുറത്തിവിടാത്തത്. ക്രമസമാധാന പ്രശ്നമല്ല, ആരോഗ്യപ്രശ്നമായി ഈ വിഷയത്തെ കാണണം. സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും താഴേക്ക് പോയിട്ടും കേരളത്തിൽ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കാത്തത് എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
വിരലിലെണ്ണാവുന്ന ചില ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് എല്ലാം വെച്ചുകൊടുത്തിട്ട് സർക്കാർ കൈകെട്ടി നോക്കിനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ധർമ്മടം ബന്ധമെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ധർമ്മടം ബന്ധങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന ഫോൺ രേഖകൾ പുറത്തുവന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ