- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദായ നേതാക്കൾ അംഗബലം കാട്ടി രാഷ്ട്രീയ പാർട്ടികളെ വിരട്ടാൻ ശ്രമിക്കേണ്ട; ജാതി സംഘടനകളുമായി സഹകരിക്കാൻ ലക്ഷ്മണരേഖ ഉണ്ടാക്കണം; വെള്ളാപ്പള്ളിയെ വച്ചുള്ള ബിജെപി നീക്കം ഫലം കാണില്ല; വിഡി സതീശൻ മറുനാടനോട്
ആലപ്പുഴ : രാഷ്ട്രീയപാർട്ടികൾ സമുദായ സംഘടനകളോടടുക്കുന്നതിന് ലക്ഷ്മണരേഖ ഉണ്ടാക്കണമെന്ന് കെ പി സി സി ഉപാദ്ധ്യക്ഷൻ വി ഡി സതീശൻ എം എൽ എ മറുനാടൻ മലയാളിയോട്. ഈ വിഷയം കോൺഗ്രസിൽ സജീവചർച്ചയ്ക്ക് വിധേയമാക്കും. താനടക്കമുള്ള ഭൂരിപക്ഷം അംഗങ്ങളും ഈ അഭിപ്രായക്കാരാണ്. പാർട്ടിഫോറത്തിൽ ഉടൻ ചർച്ചയ്ക്ക് വച്ച് തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്ന
ആലപ്പുഴ : രാഷ്ട്രീയപാർട്ടികൾ സമുദായ സംഘടനകളോടടുക്കുന്നതിന് ലക്ഷ്മണരേഖ ഉണ്ടാക്കണമെന്ന് കെ പി സി സി ഉപാദ്ധ്യക്ഷൻ വി ഡി സതീശൻ എം എൽ എ മറുനാടൻ മലയാളിയോട്.
ഈ വിഷയം കോൺഗ്രസിൽ സജീവചർച്ചയ്ക്ക് വിധേയമാക്കും. താനടക്കമുള്ള ഭൂരിപക്ഷം അംഗങ്ങളും ഈ അഭിപ്രായക്കാരാണ്. പാർട്ടിഫോറത്തിൽ ഉടൻ ചർച്ചയ്ക്ക് വച്ച് തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്. സമുദായ സംഘടനകൾക്ക് പ്രവർത്തിക്കാൻ പ്രത്യേകമണ്ഡലങ്ങൾ തന്നെയുണ്ട്. അവർ അത്തരം കാര്യങ്ങൾ ഉപേക്ഷിച്ച് അംഗബലം കാട്ടി രാഷ്ട്രീയ പാർട്ടികളെ വിരട്ടാനാണ് ശ്രമിക്കുന്നത്. എസ് എൻ ഡി പി യെ ബിജെപിയുടെ തൊഴുത്തിൽ കെട്ടാനുള്ള വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങളെ പരാമർശിച്ചാണ് സതീശൻ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നുള്ളത് അദ്ദേഹത്തിനുതന്നെ അറിയാവുന്ന കാര്യമാണ്. കേരളത്തിലുള്ള മുഴുവൻ ഈഴവ സമുദായാംഗങ്ങളും യോഗതീരുമാനങ്ങൾ അംഗീകരിക്കുന്നവരല്ല. ബഹുഭൂരിപക്ഷം വരുന്നവർ കോൺഗ്രസ് അനുഭാവികളും നേതാക്കന്മാരുമാണ്. അവർ എങ്ങനെയാണ് ബിജെപി അനുകൂല നിലപാടെടുക്കുക. കച്ചവടതാല്പര്യങ്ങൾ മുൻനിർത്തിയുള്ള സംഘടനാ പ്രവർത്തനം നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഇനിയും തുടർന്നാൽ ദൂരവ്യാപകമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരും, വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിയെ ലക്ഷ്യംവച്ചുള്ള ബിജെപി നീക്കവും ഫലം കാണില്ല. കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയം ആവർത്തിക്കും. കേരളത്തിൽ പൊതുവെ യു ഡി എഫ് അനുകൂല രാഷ്ട്രീയസാഹചര്യമാണുള്ളത്. 2010 ൽ യു ഡി എഫ് 65 ശതമാനം സീറ്റുകളും കരസ്ഥമാക്കിയിരുന്നു. ഇക്കുറി യു ഡി എഫ് വിജയം ഇടതുമുന്നണിക്ക് പ്രത്യേകിച്ചും സി പി എമ്മിന് കനത്ത ആഘാതമായിരിക്കും.
കേന്ദ്ര സർക്കാർ കോൺഗ്രസ് എം പിമാരെ തെരഞ്ഞുപിടിച്ച് സസ്‌പെൻഡ്‌ചെയ്തത് കോൺഗ്രസിനെ തളർത്താനുള്ള നീക്കമാണ്. ഇത് ചെറുക്കുകതന്നെ ചെയ്യും. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട് യു പി എ സർക്കാരിനെതിരെ ബിജെപി പാർലമെന്റിൽ നടത്തിയ പ്രതിഷേധങ്ങളോട് ക്രിയാത്മകമായാണ് കോൺഗ്രസും യു പി എ സർക്കാരും പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട മഹാരാഷ്ട്രാ മുഖ്യമന്ത്രിയെ അടക്കം മാറ്റിനിർത്തി സി ബി ഐ അന്വേഷണം നടത്താൻ ഉത്തരവിട്ട കാര്യം ബിജെപി മറന്നു. പകരം സുഷമാ സ്വരാജിന് വിവാദവിഷയത്തിൽ നേരിട്ടു പങ്കുണ്ടെന്ന് ബിജെപിക്കു തന്നെ ബോധ്യമുള്ള സാഹചര്യത്തിൽ പ്രതികരിച്ചവർക്കെതിരെ നടപടിയെടുത്തത് ഭരണഘടനാലംഘനമാണ്. പ്രതിപക്ഷത്തിന്റെ അവകാശത്തോടുള്ള കടന്നുകയറ്റമാണെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകൾക്കായുള്ള മുന്നൊരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഭരണത്തിന്റെ പിന്തുടർച്ച ഇക്കുറി ഉണ്ടാവുമെന്നുതന്നെയാണ് വിശ്വാസം, വി ഡി സതീശൻ വ്യക്തമാക്കി.