- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി നിർണ്ണയം പിഴച്ചു; രാഷ്ട്രീയ അജണ്ടയും മുന്നോട്ടു വച്ചില്ല; ബിജെപിയോട് ഹൈക്കമാണ്ട് സ്വീകരിക്കുന്ന കടുത്ത നിലപാട് കണ്ടില്ലെന്ന് നടിച്ചു; കോൺഗ്രസിൽ മാറ്റങ്ങൾ അനിവാര്യം; പറവൂരിലെ തന്റെ ജയം തെളിയക്കുന്നത് ജനമനസ്സുകളിൽ വർഗ്ഗീയമില്ലെന്നും വിഡി സതീശൻ മറുനാടനോട്
കൊച്ചി; കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ കോൺഗ്രസിന്റെ തോൽവിക്കു കാരണമായതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ മറുനാടൻ മലയാളിയോട്. കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ പ്രതികരിക്കുമെന്നും സതീശൻ വ്യക്തമാക്കി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് പ്രത്യേക രാഷ്ട്രീയ അജണ്ട ഇല്ലായിരുന്നുവെന്ന് വി.ഡി സതീശൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കെ.കരുണാകരൻ, ഇ.എം.എസ് എന്നിവർ മുഖ്യമന്ത്രിമാരായിരുന്ന സമയത്തൊക്കെ തെരഞ്ഞെടുപ്പ് വേളയിൽ പ്രത്യകം രാഷ്ട്രീയ അജണ്ടയോടു കൂടിയാണ് മുന്നോട്ടു പോയിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അതുണ്ടായില്ല. കേന്ദ്ര കോൺഗ്രസ്സ് നേതൃത്വം ബി ജെ.പിയോട് സ്വീകരിച്ച നിലപാട് കേരളത്തിൽ കോൺഗ്രസ്സ് നേതൃത്വം സ്വീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ മനസ്സ് വർഗീയമല്ല. രാഷ്ട്രീയക്കാരും മതസുമുദായ മേലദ്ധ്യക്ഷന്മാരുമാണ് സാധാരണ ജനങ്ങളിൽ വർഗീയവിഷം കുത്തിവയ്ക്കുന്നതെന്നും അതിന് ഉദാഹരണമാണ് പറവൂരിലെ തന്റെ വൻ വിജയത്തിന് കാരണ
കൊച്ചി; കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ കോൺഗ്രസിന്റെ തോൽവിക്കു കാരണമായതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ മറുനാടൻ മലയാളിയോട്. കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ പ്രതികരിക്കുമെന്നും സതീശൻ വ്യക്തമാക്കി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് പ്രത്യേക രാഷ്ട്രീയ അജണ്ട ഇല്ലായിരുന്നുവെന്ന് വി.ഡി സതീശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
കെ.കരുണാകരൻ, ഇ.എം.എസ് എന്നിവർ മുഖ്യമന്ത്രിമാരായിരുന്ന സമയത്തൊക്കെ തെരഞ്ഞെടുപ്പ് വേളയിൽ പ്രത്യകം രാഷ്ട്രീയ അജണ്ടയോടു കൂടിയാണ് മുന്നോട്ടു പോയിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അതുണ്ടായില്ല. കേന്ദ്ര കോൺഗ്രസ്സ് നേതൃത്വം ബി ജെ.പിയോട് സ്വീകരിച്ച നിലപാട് കേരളത്തിൽ കോൺഗ്രസ്സ് നേതൃത്വം സ്വീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ മനസ്സ് വർഗീയമല്ല. രാഷ്ട്രീയക്കാരും മതസുമുദായ മേലദ്ധ്യക്ഷന്മാരുമാണ് സാധാരണ ജനങ്ങളിൽ വർഗീയവിഷം കുത്തിവയ്ക്കുന്നതെന്നും അതിന് ഉദാഹരണമാണ് പറവൂരിലെ തന്റെ വൻ വിജയത്തിന് കാരണമെന്നും വി..ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് സർക്കാരിനെതി െരൂക്ഷവിമർശനവുമായി വി.ഡി സതീശൻ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഭരണവിരുദ്ധ വികാരം തിരിച്ചറിയാൻ വൈകിയതും വർഗീയതയ്‌ക്കെതിരായ മൃദുസമീപനവും തിരിച്ചടിയായെന്ന് സതീശൻ വിമർശിച്ചിരുന്നു. വികസന കാര്യത്തിൽ സർക്കാർ ഏറെ മുന്നിലായിരുന്നെങ്കിലും കുറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. അക്കാര്യം തുറന്നു പറയുന്നതിൽ തനിക്ക് കുഴപ്പമില്ലെന്നും സതീശൻ വിശദീകരിക്കുന്നു. ആരോപണ വിധേയരായവരെ മത്സരിപ്പിച്ചാലും ഇല്ലെങ്കിലും ഒരേ ഫലം തന്നെയാകും ഉണ്ടാകുന്നത്. അതിനാൽ പാളിച്ചകൾ ഉണ്ടായെന്ന് സമ്മതിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം സജീവമാണ്. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ പാർട്ടി യോഗങ്ങളിൽ പോലും അപഹസിക്കപ്പെട്ടുവെന്നാണ് വി.ഡി.സതീശനെ പോലുള്ളവർ ആരോപിക്കുന്നത്. അഴിമതിയോടും വർഗീയതയോടുമുള്ള മൃദുസമീപനം തിരിച്ചടിയായി. സർക്കാരിന്റെ അവസാന നാളുകളിലെടുത്ത തീരുമാനങ്ങൾ തിരിച്ചടിയായി. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന ധാരണ ഉണ്ടായില്ലെന്നും സതീശൻ പറഞ്ഞു. നേതൃനിരയിലുണ്ടായ യോജിപ്പില്ലായ്മ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്നും വിലയിരുത്തുന്നു. ഈ നിലപാട് തന്നെയാണ് മറുനാടനോടും വിഡി സതീശൻ തുറന്നു പറയുന്നത്.
പറവൂരിൽ വിഡി സതീശനെ തോൽപ്പിക്കുമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തിരുന്നു. ഈ വെല്ലുവിളിയെ അതിജീവിച്ചാണ് സതീശൻ വമ്പൻ വിജയം നേടിയത്. ഹൈക്കമാണ്ടിന്റെ പിന്തുണയോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് സതീശനെ എത്തിക്കാനുള്ള നീക്കവും കോൺഗ്രസിലെ നിഷ്പക്ഷർ നടത്തുന്നുണ്ട്. ഇതിനിടെയാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശൻ എത്തുന്നത്.