തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച സബ്മിഷനെ ചൊല്ലി സഭയിൽ രൂക്ഷമായ വാക്പോര്. സബ്മിഷൻ നോട്ടീസിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കർ എ.ബി രാജേഷ് അനുമതി നിഷേധിച്ചതോടെയാണ് വാക്പോരുണ്ടായത്.

സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമ പ്രശ്‌നവുമായി ഭരണ പക്ഷം രംഗത്തെതേതിയതോടെയാണ് സ്പീക്കർ സബമിഷന് അനുമതിഷേധിച്ചത്.

വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോൾ ലംഘനം അടക്കം ആണ് ഉന്നയിക്കുന്നതെന്ന് വിഡി സതീശൻ വ്യക്തമാക്കി. കേരള സർക്കാരിന്റെ പ്രാഥമിക പരിഗണയിൽ പെടാത്ത കാര്യം എന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു.കോൺസുലേറ്റ് കേന്ദ്ര സർക്കാർ പരിധിയിലാണേ്. അതിനാൽ സബ്മിഷൻ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാൻ പാടില്ലാത്തത് നടന്നു എന്ന് വിദേശ കാര്യമന്ത്രി പറഞ്ഞുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുണ്ട്. സിബിഐ അന്വേഷണം വേണം. കോൺസുലേറ്റ് എന്ന വാക്ക് പറയാൻ പാടില്ല എന്നില്ലെന്നും സതീശൻ പറഞ്ഞു.

ഗൗരവമേറിയ വിഷയമാണ് സംസ്ഥാനത്ത് നടന്നതെന്നും അത് ചർച്ചചെയ്യാതെ നാടകമാണ് നടത്തിയതെന്നും ആർക്കുവേണ്ടി സ്വർണം കൊണ്ടുവന്നുവെന്നതിന് മറുപടിയില്ലാത്തതിനാലാണ് നാടകമെന്നും ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. സഭയിൽ ചർച്ചചെയ്തില്ലെങ്കിലും വിഷയം പുറത്ത് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത്. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിവേണ്ടെന്ന് ബോർഡ് വെച്ചിട്ട് കാര്യമില്ലെന്നും കനമില്ലെങ്കിൽ ധൈര്യമായി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് സഭയിൽ ഉന്നയിച്ചത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമുയരുന്ന വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.