- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര സ്വത്ത് സർക്കാറിലേക്ക് പോകുന്നെന്ന് പറഞ്ഞിട്ടില്ലെന്ന് ആണയിട്ട് ശശികല; ചാനലിലൂടെ 24 മണിക്കൂറിനകം പഴയ പ്രസംഗം കാണിച്ച് വി ഡി സതീശൻ: ഹിന്ദുഐക്യവേദി നേതാവ് നേതാവ് റിപ്പോർട്ടർ ചാനലിലൂടെ ലൈവായി ചമ്മിയ വീഡിയോ കാണാം
കൊച്ചി: സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ എപ്പോവും മാറി, മാറി വരുന്നത് പതിവാണ്. ക്ഷേത്രത്തിലെ വരുമാനങ്ങൾ സർക്കാറിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണത്തെ ചെറുത്ത് മന്ത്രി വി എസ് ശിവകുമാർ നിയമസഭയിൽ നടത്തിയ പ്രസംഗവുമായി ബന്ധ്പപെട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. വി ഡി സതീശനായിരുന്നു ഇത് സംബന്ധിച്ച ചോദ്യം സഭയിൽ ഉയർത്തിയത്. ഒരു രൂപ
കൊച്ചി: സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ എപ്പോവും മാറി, മാറി വരുന്നത് പതിവാണ്. ക്ഷേത്രത്തിലെ വരുമാനങ്ങൾ സർക്കാറിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണത്തെ ചെറുത്ത് മന്ത്രി വി എസ് ശിവകുമാർ നിയമസഭയിൽ നടത്തിയ പ്രസംഗവുമായി ബന്ധ്പപെട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. വി ഡി സതീശനായിരുന്നു ഇത് സംബന്ധിച്ച ചോദ്യം സഭയിൽ ഉയർത്തിയത്. ഒരു രൂപ പോലും സർക്കാറിലേക്ക് എടുക്കുന്നില്ലെന്നും മറിച്ച് സർക്കാർ കൂടുതൽ പണം ക്ഷേത്രങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രി അറിയിച്ചത്. ഈ വാദങ്ങൾ വന്നതോടെ സംഘപരിവാർ കുപ്രചരങ്ങളുടെ വായ അടയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ചർച്ചയിൽ വിഡി സതീശൻ എംഎൽഎയെ വെല്ലുവിളിച്ച ശശികല ടീച്ചർക്ക് പണി കിട്ടിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ആഘോഷം.
ക്ഷേത്രസ്വത്ത് സർക്കാരിലേക്ക് പോകുന്നുവെന്ന് പ്രസംഗത്തിൽ പറഞ്ഞുവെന്ന് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും, ഇത്തരത്തിൽ താൻ പറഞ്ഞുവെന്ന് 24 മണിക്കൂറിനുള്ളിൽ തെളിയിക്കാനുമായിരുന്ു സതീശനെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ വെല്ലുവിളിച്ചത്. ഈ വെല്ലുവിളി സ്വീകരിച്ച് സതീശന്റെ ശശികല ടീച്ചറുടെ പ്രസംഗത്തിന്റെ വീഡിയോ സിഡി പുറത്തുവിട്ടതോടെ ടീച്ചർ ശരിക്കും പ്ലിങ് ആയി.
ക്ഷേത്ര സ്വത്ത് നേരിട്ട് സർക്കാരിലേക്ക് പോകുന്നുവെന്ന് താൻ പറഞ്ഞതായി തെളിയിക്കാൻ റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്‌സ് അവറിലാണ് ശശികല ടീച്ചർ വിഡി സതീശൻ എംഎൽഎയെ വെല്ലുവിളിച്ചത്. വെല്ലുവിളിക്ക് മറുപടിയായി ശശികലയുടെ പ്രസംഗത്തിന്റെ സി.ഡി സതീശൻ പുറത്തു വിടുകയായിരുന്നു. ക്ഷേത്ര സ്വത്ത് നേരിട്ട് സർക്കാരിലേക്ക് പോകുന്നുവെന്നും ഹിന്ദുവിനെ പിഴിഞ്ഞ് എടുക്കുകയാണെന്നും വിശദീകരിക്കുന്ന ശശികലയുടെ പ്രസംഗമാണ് സതീശൻ പുറത്ത് വിട്ടത്.
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽപ്പെട്ട് മരിച്ച നൗഷാദുമായി ബന്ധപ്പെട്ട താൻ നടത്തിയ വിവാദ പരാമർശം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ശശികല ടീച്ചർ പറഞ്ഞു. തന്റെ പരാമർശം വളച്ചൊടിച്ചത് ഒരു മാദ്ധ്യമത്തിന്റെ മാത്രം അജണ്ടയാണ്. കാരണം അന്ന് പരാമർശം നടന്ന അവസരത്തിൽ അവിടെ ഒരേയൊരു പത്രത്തിന്റെ പ്രതിനിധി മാത്രമേ വന്നിരുന്നുവുള്ളൂ. ആ മാദ്ധ്യമപ്രതിനിധിയുടെ കുതന്ത്രത്തിന്റെ ഭാഗമായാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ ശശികല ടീച്ചർ പറഞ്ഞു.
നൗഷാദ് കാണിച്ചത് തെറ്റായ രീതിയാണെന്നു താൻ പറഞ്ഞത് വാസ്തവം തന്നെയാണ്. അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ അമ്മമാർക്കും ഒരു മുന്നറിയിപ്പ് നൽകുക എന്ന രീതിയിലാണ് താൻ അത് പറഞ്ഞത്. ഇനി ഒരിക്കലും അങ്ങനെയൊരു സംഭവം ആവർത്തിക്കരുത്. അപകടം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് അന്ന് നൗഷാദ് മാൻഹോളിലേക്കിറങ്ങിയത്. ആ സംഭവത്തിനു ശേഷം ഞങ്ങൾക്ക് നിരവധി മെമോറാണ്ടങ്ങൾ ലഭിക്കുന്നുണ്ട്. സമാനമായ സംഭവത്തിൽ തങ്ങളുടെ ഉറ്റവർ മരിച്ചിട്ടുണ്ട് എന്നാൽ ആശ്വസമായി തങ്ങൾക്ക് ധനസഹായങ്ങളൊന്നു ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ചായിരുന്നു ആ പരാതികളെല്ലാം വന്നത്. എന്തു കൊണ്ട് നൗഷാദിന്റെ സംഭവത്തിൽ മാത്രം ഇങ്ങനെ ധനസഹായങ്ങൾ പ്രവഹിച്ചു. അപകടങ്ങൾ ഉണ്ടാകുമെന്നറിഞ്ഞ നൗഷാദ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങരുതായിരുന്നു. ഉടൻതന്നെ കേരളത്തിൽ അപകടങ്ങളെക്കുറിച്ചും രക്ഷാ പ്രവർത്തനത്തെക്കുറിച്ചും ഒരു ബോധവൽക്കരണം സർക്കാർ ഉടൻ നടത്തണം. അപകടമറിഞ്ഞുകൊണ്ട് രക്ഷാ പ്രവർത്തനത്തിനായി നാളെ ഒരാളും തയ്യാറാകരുത്. അതിനായുള്ള ബോധവൽക്കരണമാണ് നൽകേണ്ടതെന്നും ശശികല ടീച്ചർ പറഞ്ഞു.
തന്റെ മുന്നിൽ വരുന്ന ജനങ്ങളെ അകറ്റാനായുള്ള അജണ്ടയുടെ ഭാഗമാണ് താൻ പറഞ്ഞ വാക്കുകളെ നേതാക്കൾ ഇങ്ങനെ വിമർശിക്കുന്നത്. താൻ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ പിന്നെങ്ങനാണ് തന്റെ വാക്കുകൾ കേൾക്കാനായി ആളുകൾ വരുന്നത്. ദേവസ്വവുമായി ബന്ധപ്പെട്ട തന്റെ വാദങ്ങൾ പൊളിഞ്ഞുവെന്ന് വിഡി സതീശന് പറഞ്ഞ് ആശ്വസിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ കാരണം താൻ പറഞ്ഞത് വാസ്തവം മാത്രമാണ്. ഹിന്ദുവുമായി ബന്ധപ്പെട്ട വിഷയായതു കൊണ്ടാണ് ദേവസ്വത്തിന്റെ വിഷയത്തിൽ ഇടതം വലതും മുന്നണികൾ ഒന്നായതെന്നും ടീച്ചർ പറഞ്ഞു.
എന്നാൽ ക്ഷേത്രവരുമാനമായി ലഭിക്കുന്ന പണം സർക്കാർ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നതും ട്രഷറിയിൽ നിക്ഷേപിക്കുന്നുവെന്നതും തന്റെ പ്രചരണമല്ലെന്ന് ശശികല ടീച്ചർ പറഞ്ഞു. പണം സർക്കാർ നേരിട്ട് ഉപയോഗിക്കുന്നില്ല പക്ഷെ കൈകാര്യം ചെയ്യുന്നത് സർക്കാർ ആണെന്നായിരുന്നു തന്റെ പ്രസ്താവന. ആ പണം ഹൈന്ദവ സമൂഹത്തിന് പ്രയോജനത്തിനെത്തുന്നില്ല എന്നത് സത്യമാണ്. രാഷ്ട്രീയക്കാരല്ല ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് പല കമ്മീഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഏതു രാഷ്ട്രീയ മുന്നണികൾക്കും ദേവസ്വം സംബന്ധിച്ച കാര്യത്തിൽ ഇടപെടാമെന്നാണ് നിലവിലെ അവസ്ഥ.
ശശികല ടീച്ചറുടെ എല്ലാ പ്രസംഗങ്ങളും വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളാണെന്ന് വിഡി സതീശൻ എംഎൽഎ പ്രതികരിച്ചു. ശബരിമലയിൽ ഭക്തർ കാണിക്കയായി അർപ്പിക്കുന്ന പണം ഉൾപ്പെടെയുള്ള ക്ഷേത്രവരുമാനം സർക്കാർ വകമാറ്റി ചെലവഴിക്കുന്നുണ്ടെന്ന് പ്രചരണം കേരളത്തിൽ സംഘപരിവാറുൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ നടത്തുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ സർക്കാർ ഇതിൽ നിന്നും ഒരു രൂപ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല വർഷാവർഷം കൃത്യമായ ഓഡിറ്റിംഗും നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രവരുമാനം സംബന്ധിച്ച ഓഡിറ്റിങ് നടക്കുന്നത്. അതു മാത്രമല്ല ഇത്തരത്തിൽ ലഭിക്കുന്ന തുക സർക്കാർ ചെലവഴിക്കുന്നത് ക്ഷേത്ര വികസനത്തിനു തന്നെയാണ്, ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തുക മാത്രമല്ല അതിനോടൊപ്പം തന്നെയുള്ള മറ്റൊരു തുകയും അധികമായി സർക്കാർ ക്ഷേത്രങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നുവെന്നതാണ് വാസ്തവം. അതായത് ക്ഷേത്രങ്ങൾക്കു വേണ്ടി സർക്കാർ അങ്ങോട്ടു പണം നൽകുകയാണ്.
ശശികല ടീച്ചർ പൊതു യോഗത്തിൽ പറഞ്ഞതും ഇപ്പോൾ പറയുന്നതും സംബന്ധിച്ച വളരെ വ്യത്യാസമുണ്ട്. സംഘടനയുടെ നിലപാട് ഇതിൽ ഏതാണെന്ന ടീച്ചർ വ്യക്താമാക്കണം, ആവശ്യമെങ്കിൽ ടീച്ചറുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപത്തിന്റെ സിഡി റിപ്പോർട്ടർ ചാനലിൽ ഹാജരാക്കാമെന്ന് വിഡി സതീശൻ പറഞ്ഞു. അങ്ങനെയെങ്കിൽ പണം സർക്കാർ നേരിട്ട് കൊണ്ടു പോകുന്നുവെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ വിഡി സതീശൻ അത് റിപ്പോർട്ടർ ചാനലിലൂടെ കാണിക്കണമെന്ന് ശശികല ടീച്ചർ വെല്ലുവിളിച്ചു.
ക്ഷേത്രങ്ങളിലെ വരുമാനം സംബന്ധിച്ച് ഇന്നലെ ഞാൻ അവതരിപ്പിച്ച സബ്മിഷന് ദേവസ്വം വകുപ്പ് മന്ത്രി നൽകിയ മറുപടിയുടെ പശ്ചാത്...
Posted by V D Satheesan on Tuesday, December 8, 2015
ഈ വെല്ലുവിളി ഏറ്റെടുത്താണ് വി ഡി സതീശൻ എംഎൽഎ തന്റെ ഫേസ്‌ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്. സതീശൻ വീഡിയോ പുറത്തുവിട്ടതോടെ സതീശനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. നേരത്തെ രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ സതീശനെ അഭിനന്ദിച്ച് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി. ഇതോടെ പ്ലിങ് ആയ ശശികല ടീച്ചർക്കെതിരായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരക്കുകയാണ്.