- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരം; സംഭവത്തിൽ ഗൂഢാലോചനയില്ല; കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം കെ സുധാകരന്റെ മേൽ കെട്ടിവയ്ക്കുന്നത് ശരിയല്ല എന്നും വി ഡി സതീശൻ
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകത്തിൽ ഗൂഢാലോചനയില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം കെ സുധാകരന്റെ മേൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. കോൺഗ്രസ് കൊലപാതകങ്ങളെ പിന്തുണയ്ക്കില്ലെന്നും, ന്യായീകരിക്കില്ലെന്നും വി ഡി സതീശൻ വ്യക്താമാക്കി.
അതേസമയം, ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ യുഡിഎഫിനോ കോൺഗ്രസിനോ ബന്ധമില്ല. ഇതിന്റെ പേരിൽ ക്യാപസുകളിൽ വ്യാപക ആക്രമണം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒരു ആക്രമവും നടത്തുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.തീവ്രവാദ സംഘങ്ങൾ നടത്തുന്നത്തിലും ക്രൂരമായാണ് സിപിഐഎം അണികൾ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ക്യാമ്പസുകളിലെ ആക്രമണം തടയാൻ സിപിഐഎം തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യാർത്ഥിച്ചു. പൊലീസ് നോക്കി നിൽക്കുമ്പോഴാണ് ധീരജിന് നേരെ ആക്രമണമുണ്ടായതെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രതികൾ സിപിഐഎം പ്രവർത്തകരാണ്. കൊലക്കേസ് പ്രതികളെ ജയിലിൽ കാണാൻ പോകുന്നയാണളാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും സതീശൻ പറഞ്ഞു. കൊലക്കത്തി താഴെ വെക്കാൻ അണികളോട് സിപിഐഎം ആവശ്യപ്പെടണമെന്നും വിഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ