- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാസർകോട് പറഞ്ഞതും കോട്ടയത്ത് പറഞ്ഞതും ഒന്നുതന്നെ; മാധ്യമങ്ങൾ തന്റെ പ്രതികരണത്തെ വളച്ചൊടിച്ചു; മുസ്ലിം ലീഗും കോൺഗ്രസുമായി യാതൊരു തർക്കവുമില്ല; യു.ഡി.എഫിനും ഒരേ നിലപാടാണ്; എൽ.ഡി.എഫിലാണ് ഇക്കാര്യത്തിൽ ഭിന്നതയുള്ളത് എന്നും വി.ഡി.സതീശൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ തർക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുസ്ലിം ലീഗുമായി കോൺഗ്രസിന് തർക്കമില്ല. കാസർഗോട് പറഞ്ഞതും കോട്ടയത്ത് പറഞ്ഞതും ഒന്നു തന്നെയാണ്. മാധ്യമങ്ങൾ തന്റെ പ്രതികരണത്തെ വളച്ചൊടിക്കുകയായിരുന്നുവെന്നും വിഡി സതീശൻ വ്യക്തമാക്കി.
വി.ഡി സതീശൻ പറഞ്ഞത്:
ന്യുനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ഞാൻ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയെന്നും ലീഗ് പറഞ്ഞതിന് വിരുദ്ധമായ രാഷ്ട്രീയം പറഞ്ഞെന്നും പ്രചരണം നടക്കുന്നുണ്ട്. കാസർകോട് പറഞ്ഞതും കോട്ടയത്ത് പറഞ്ഞതും ഒന്നു തന്നെയാണ്. ഇതുതന്നെയാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലും പറഞ്ഞിരിക്കുന്നത്. യുഡിഎഫിലെ എല്ലാ കക്ഷികളും ഒരേ അഭിപ്രായമാണ് യോഗത്തിൽ മുന്നോട്ടുവെച്ചത്. എന്നാൽ എൽഡിഎഫിലെ ഐഎൻഎൽ ഒരു അഭിപ്രായവും കേരളാ കോൺഗ്രസ് മറ്റൊരു അഭിപ്രായവുമാണ് പറഞ്ഞത്. എൽഡിഎഫിലെ പ്രധാനപ്പെട്ട കക്ഷിയായ സിപിഐ, സിപിഐഎം ഒരു അഭിപ്രായവും രേഖപ്പെടുത്തിയില്ല.
നിലവിലെ മൂന്ന് സമുദായങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്‌കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്. അതേസമയം മറ്റു ക്രൈസ്തവ സമുദായങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകണമെന്നുമാണ് സർവ്വകക്ഷി യോഗത്തിൽ ഞങ്ങളുടെ എല്ലാ കക്ഷികളും പറഞ്ഞിരിക്കുന്നത്. രണ്ട് സ്‌കീമായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. സച്ചാർ കമ്മറ്റി, പാലോളി മുഹമ്മദ് കമ്മറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സ്‌കീം നിലനിർത്തി മറ്റൊരു പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് പറഞ്ഞത്. എന്നാൽ സർക്കാർ ഈ രണ്ട് സ്‌കീമുകളും ഒന്നാക്കി മാറ്റുകയാണ് ചെയ്തത്.
അക്ഷരാർത്ഥത്തിൽ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച സച്ചാർ, പാലോളി കമ്മറ്റി റിപ്പോർട്ടുകൾ ഇല്ലാതായി. ലീഗ് പറഞ്ഞത് പ്രസ്തുത സ്‌കീം നിലനിർത്തണമെന്നതാണ്.നിലവിലുള്ള സ്‌കോളർഷിപ്പുകൾ എണ്ണം കുറയാതെ നിലനിർത്തുന്ന മറ്റു സമുദായങ്ങൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതുമായി തീരുമാനം യുഡിഎഫ് മുന്നോട്ടുവെച്ച ഫോർമൂലയെ ഭാഗികമായി അംഗീകരിക്കുന്നതാണ്. ഭാഗികമായിട്ടെ അതിനെ സ്വാഗതം ചെയ്യാൻ പറ്റുകയുള്ളു. മറിച്ച് മുസ്ലിം സമുദായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ പ്രത്യേക സ്‌കീം ഇല്ലാതാവുകയാണ് ചെയ്തത്. അക്കാര്യത്തിൽ മുസ്ലിം ലീഗ് മുന്നോട്ടുവെച്ച പരാതി സർക്കാർ ഗൗരവമായി കാണമെന്നുമാണ് ഞാൻ പറഞ്ഞത്. മുസ്ലിം ലീഗും കോൺഗ്രസുമായി യാതൊരു തർക്കവുമില്ല.യു.ഡി.എഫിനും ഒരേ നിലപാടാണ്. എൽ.ഡി.എഫിലാണ് ഇക്കാര്യത്തിൽ ഭിന്നതയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ