- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാർഗറ്റ് തികയ്ക്കാൻ പെറ്റി ഈടാക്കുന്നു, പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായു വി ഡി സതീശൻ
കോഴിക്കോട്: കേരളാ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ പൊലീസ് അപമര്യാദയായി പെരുമാറുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എത്ര സ്ത്രീകൾ നൽകിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണം. ഓരോ ജില്ലകളിലും പൊലീസിന് പെറ്റി ഈടാക്കാൻ ടാർഗറ്റ് നൽകിയിരിക്കുകയാണ്. ടാർജറ്റ് തികയ്ക്കാൻ പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മുട്ടിൽ മരം മുറി കേസിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. വനം മന്ത്രി ഇക്കര്യങ്ങളൊന്നും അറിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story