- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവർണറുടെ നടപടി തെറ്റ്; ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം: വിഡി സതീശൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി പുനർനിയമന വിവാദത്തിൽ സർക്കാറിനും ഗവർണർക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവർണറുടെ നടപടി തെറ്റാണെന്നും സതീശൻ പറഞ്ഞു. സർവകലാശായ ചാൻസലർ ആയിരിക്കാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രിയെപ്പോലെ ഗവർണറും കുറ്റക്കാരനാണെന്നും വിഡി സതീശൻ പറഞ്ഞു.
'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്. സർവ്വകലാശാലകളിലെ നിയമനങ്ങൾ അറിയപ്പെടുന്ന സിപിഎം നേതാക്കളുട ബന്ധുക്കൾക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നതിൽ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കില്ല'.-സതീശൻ പറഞ്ഞു.
കണ്ണൂരിൽ മാത്രമല്ല, ശ്രീനായാരയണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കാലടി സർവകലാശാ തുടങ്ങി വിവിധ സർവകലാശാലകളിലേക്കുള്ള എല്ലാ പ്രധാനപ്പെട്ട നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളാണെന്നും വി ഡി സതീശൻ ആരോപിച്ചു.
'ഞങ്ങൾ ഗവർണറുടെ പക്ഷത്തല്ല. ഗവർണർ ഗുരുതരമായ തെറ്റുചെയ്തിട്ടുണ്ട്. ചാൻസലർ പദവിക്ക് യോജിച്ച തരത്തിലല്ല അദ്ദേഹം വിസി നിയമനത്തിന് അംഗീകാരം നൽകിയത്. അനാവശ്യമായ ഇടപെടലുകൾ ഉണ്ടായപ്പോൾ അതിന് കീഴടങ്ങുകയാണ് ചെയ്തത്. എന്നിട്ട് ഇപ്പോഴാണ് തെറ്റ് പറ്റിയെന്ന് പറയുന്നത്. സർക്കാരും ഗവർണറും ഒരുപോലെ കുറ്റക്കാരാണ്'- അദ്ദേഹം പറഞ്ഞു.