- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; ഇവരെയൊക്കെ കേരളത്തിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണോ എന്നും വി ഡി സതീശൻ
തിരുവനന്തപുരം: എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷവുമായ ബന്ധപ്പെട്ട് ഉയർന്ന എഐഎസ്എഫ് നേതാവിന്റെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്എഫ്ഐ നേതാക്കൾക്കെതിരെ ഗൗരതരമായ പരാതിയാണ് എഐഎസ്എഫിന്റെ വനിത നേതാവ് ഉന്നയിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയെയാണ് യൂണിവേഴ്സിറ്റ് ക്യാമ്പസിനകത്തുവെച്ച് അപമാനിച്ചത്, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്, കടന്നുപിടിച്ചത്, മർദിച്ചത്. ഇവരെയൊക്കെ കേരളത്തിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണോ എന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
സംസ്ഥാനത്തെ പൊലീസ സംവിധാനം സിപിഐഎമ്മിനെ സംരക്ഷിക്കാനാണോ ഉള്ളതെന്നും വിഡി സതീശൻ ചോദിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ അവസരത്തിൽ ഇത്തരം സംഭാവങ്ങൾ തെറ്റായ സന്ദേശങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എഐഎസ്എഫ് വനിത നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അരുൺ കെ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ എംജി യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്‌ഐ- എഐഎസ്എഫ് സംഘർഷത്തെ തുടർന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഘർഷത്തിനിടെ എസ്എഫ്‌ഐ നേതാക്കൾ ജാതീയ അധിക്ഷേപം നടത്തുകയും ബലാത്സംഗ ഭീഷണി ഉയർത്തുകയും ചെയ്‌തെന്നും മർദിച്ചെന്നും എഐഎസ്എഫ് വനിതാ നേതാവ് ഗാന്ധിനഗർ പൊലീസിന് കൊടുത്ത മോഴിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ