കോഴിക്കോട്: മുഖ്യമന്ത്രി ഉൾപ്പെടെ സർക്കാരിന്റെ ഭാഗത്തുനിന്നും നിരവധി പ്രാവശ്യം ആവർത്തിച്ചുണ്ടായ ഉറപ്പുകൾ ഉണ്ടായിട്ടും കരുവന്നൂർ ബാങ്കിൽ ഒരു സ്ത്രീ മരണപ്പെടാനുണ്ടായ സാഹചര്യം ഏറ്റവും ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാത്രമല്ല, ആ ബാങ്കിൽനിന്നും മറ്റൊരാൾ കൂടി അവിടെ നിക്ഷേപിച്ചിരുന്ന ഒരു നിക്ഷേപകൻ പണം കിട്ടാതെ ചികിത്സിക്കാൻ കഴിയാതെ മരണപ്പെട്ട വാർത്തയും പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് 164 സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാത്ത ഗുരുതരമായ സാഹചര്യമുണ്ട്. നിയമസഭയിൽ എല്ലാ നിക്ഷേപകർക്കും, സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപകർക്കും അവരുടെ നിക്ഷേപതുകയ്ക്ക് ഗ്യാരന്റി ഉണ്ടാകുമെന്ന നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ നിരന്തരമായി ആവശ്യപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്ലാ പ്രാവശ്യവും അതിനുള്ള നടപടികൾ ഉണ്ടാകുമെന്നുള്ള ഉറപ്പ് പറയുന്നതല്ലാതെ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കുന്നില്ല.ഇന്നലെ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ മരണപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി നടത്തിയ പരാമർശം ദൗർഭാഗ്യകരവും അപലപനീയുമാണ്. 80 വയസ്സുകാരനായ ഒരു പാവപ്പെട്ട മനുഷ്യൻ ഒരു പെട്ടി ഓട്ടോറിക്ഷ ഓടിക്കുന്ന ഒരാൾ സ്വന്തം ഭാര്യ അവർ നിക്ഷേപിച്ചിരുന്ന പണം കിട്ടാത്തതുകൊണ്ട് ഒരു നല്ല സ്വകാര്യ ആശുപത്രിയിൽകൊണ്ടുപോയി ചികിത്സിക്കാൻ കഴിയാതെ വന്നതുകൊണ്ട് ഉണ്ടായ ദുഃഖവും അതിന്റെ പ്രതിഷേധവും പ്രകടിപ്പിക്കാൻവേണ്ടിയാണ് അവർ ആ മൃതശരീരം അവിടെ പ്രദർശിപ്പിച്ചത്.

അപ്പോൾ അതിനുവേണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തി എന്നുപറഞ്ഞ് ആ കുടുംബത്തെ വീണ്ടും മന്ത്രി അപമാനിക്കുകയാണ് ഉണ്ടായത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. കാരണം നമ്മുടെ സിസ്റ്റത്തിന്റെ തകരാറാണ്. നമ്മളാണ് പ്രതികൾ. സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന ഒരു മന്ത്രി അവരെ അപമാനിക്കുന്ന തരത്തിൽ ഒരു പരാമർശം ഒരു കാരണവശാലും നടത്താൻ പാടില്ലാത്തതായിരുന്നു.
അവർ അത് പൂർണ്ണമായി പിൻവിലിച്ച് ആ കുടുംബത്തോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെടുകയാണ്. അദ്ദേഹം പറഞ്ഞു.

ഒരു സ്ഥലത്ത് മാത്രമല്ല, പലരും ആത്മഹത്യയുടെ വക്കിലാണ്. സ്ഥലംവിറ്റുകിട്ടിയ പണം ബാങ്കുകളിൽ നിക്ഷേപിച്ചവർ, പെൻഷൻ കിട്ടിയ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മുഴുവൻതുകയും നിക്ഷേപിച്ചവർ, മകളുടെ വിവാഹത്തിന് കുറേശ്ശെ കുറേശ്ശെയായി സമ്പാദിച്ചുവച്ച പണം നഷ്ടപ്പെട്ടാൽ, ഒരു വീട് വയ്ക്കണമെന്ന വലിയ ആഗ്രഹത്തിന്റെ ഫലമായി കുറേശ്ശെ കുറേശ്ശയായി പണം സാമ്പദിച്ച് വച്ച് ബാങ്കിൽ നിക്ഷേപിച്ച ആളുകൾ, ഇങ്ങനെയുള്ള ആളുകളെല്ലാം വലിയ അനിശിതത്വത്തിൽ നിൽക്കുകയാണ്. ഗവൺമെന്റ് ഇടപെടേണ്ട സമയമല്ലേ, ഞങ്ങൾ ഈ വിഷയം ഒരു രാഷ്ട്രീയ വിഷയമായി ആളിക്കത്തിക്കാതിരുന്നതിന് കാരണം അത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കും എന്നതുകൊണ്ട് മാത്രമാണ്.

പക്ഷേ ഇപ്പോൾ പറയാൻ പറ്റാത്ത സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ വിഷയം നിയമസഭയിൽ ഉന്നയിച്ച ഘട്ടത്തിലെല്ലാം ഇതിലെ ഒരു അപകടാവസ്ഥയെ ഞങ്ങൾ ചൂണ്ടിക്കാണിച്ചു. കാരണം അങ്ങനെ ഒരു വിശ്വാസ്യതയില്ലായ്മ സഹകരണ പ്രസ്ഥാനത്തിന് വന്നാൽ അത് നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പൂർണ്ണമായും തകർക്കും, അത് ഇല്ലാതാക്കും, ഈ ബാങ്കുകൾ നടത്തുന്ന ക്രയവിക്രയങ്ങളാണ് നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ നട്ടെല്ല്. അതുകൊണ്ട് ഇതിനെ പൂർണ്ണമായും സംരക്ഷിക്കാനും പൂർണ്ണമായും നിലനിർത്താനുമുള്ള ബാധ്യത ഗവൺമെന്റിന് ഉണ്ട്. അടിയന്തരമായി പ്രതിസന്ധിയുള്ളഈ 164 ബാങ്കുകളിലേയും നിക്ഷേപകർക്ക് ഗവൺമെന്റ് ഉറപ്പ് കൊടുക്കണം.

അതുമാത്രമല്ല, സമയബന്ധിതമായി അവരുടെ പണം മുഴുവൻ തിരിച്ചുകിട്ടാനുള്ള ഡേറ്റ് പ്രഖ്യാപിച്ച്, അവരുടെ മുഴുവൻ പണം തിരിച്ചുകൊടുക്കാനുള്ള നടപടി സ്വീകരിക്കണം. സർക്കാർ ഇതിൽ നോക്കുകുത്തിയായി നിൽക്കുകയും നിസ്സംഗത പാലിക്കുകയും ചെയ്തപ്പോൾ, ഞാൻ നിയമസഭയിൽ ചോദ്യം ചോദിച്ചപ്പോൾ സഹകരണ മന്ത്രിയോട് ചോദിച്ചപ്പോൾ സഹകരണ മന്ത്രി മറുപടി പറഞ്ഞു. മുഖ്യമന്ത്രികൂടി എഴുന്നേറ്റ് ഉറപ്പുകൾ തരുകയാണ്. ആ വാക്കുപാലിക്കണം എന്ന് ശക്തിയായി ഗവൺമെന്റിനോട് ആവശ്യപ്പെടുകയാണ്.

കരുവന്നൂർ ബാങ്കിന്റെ വിഷയം മാത്രം പരിഗണിച്ചാൽ പോരല്ലോ. കരുവന്നൂർ ബാങ്കിന് സമാനമായി 164 ബാങ്കുളിലെ ആളുകളുടെ നിക്ഷേപത്തുക തിരിച്ചുകിട്ടാതിരിക്കുകയാണ്.തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഒരു നേതാവിന്റെ ബാങ്കിൽ 100 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. ആ വ്യക്തി ഇപ്പോഴും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുകയാണ്. സർക്കാരിന്റെ സ്‌പോൺറായി. 100 കോടി രൂപയുടെ അഴിമതിയാണ് കനറാ ബാങ്കിൽ നടന്നത്. കേരളത്തിലെ പല ബാങ്കുകളിലും പ്രതിസന്ധിയിലാണ്. ചില സ്ഥലത്ത് സാമ്പത്തിക ക്രമക്കേട് ചിലസ്ഥലത്ത് അഴിമതി അങ്ങനെ പല കാരണങ്ങളുണ്ട്. ഇതുവച്ച് നിക്ഷേപകന്റെ പ്രശ്‌നമല്ലേ. കരുവന്നൂർ ബാങ്കിന് 25 കോടി കൊടുത്താൽ, ബാക്കിയുള്ള 163 ബാങ്കിലെ പണം നിക്ഷേപിച്ചവർക്ക് എന്താണ്? ഒന്നും ചെയ്യുന്നില്ല, ഒരു നടപടിയും പല സ്ഥലത്തും സ്വീകരിക്കുന്നില്ല. പല സ്ഥലത്തും നടക്കുന്ന ക്രമക്കേടുകൾ ഭീകരമാണ്. ഞാൻ ഇതിനകത്ത് ഒരു കാലത്തും രാഷ്ട്രീയം കലർത്തിയിട്ടില്ല.


തട്ടിപ്പ് നടത്തുകയും അഴിമതി നടത്തുകയും ചെയ്ത ആളുകൾക്കു വേണ്ടിയല്ലല്ലോ സംസാരിക്കേണ്ടത്. നിക്ഷേപകർക്കു വേണ്ടിയാണ് സംസാരിക്കേണ്ടത്.പൊതുവായി ബാങ്കിലുള്ള പണം എന്നുപറയുന്നത് സ്ഥലം വിറ്റുകിട്ടിയ പൈസയും പെൻഷൻ കിട്ടിയ ഗ്രാറ്റുവിറ്റി തുകയും വീടു വയ്ക്കാനും ഒക്കെ വച്ചിരിക്കുന്ന പണമാണ്. ഇനി അത് കിട്ടില്ല എന്നു പറഞ്ഞാൽ എന്തുചെയ്യും. ഒരു ജീവിതകാലം മുഴുവനും, ഒരു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യമാണ്. അത് അവിടെ കിടക്കുന്നുണ്ട് എന്ന ധൈര്യത്തിലാണ് ജീവിക്കുന്നത്. പലരും അവിടെനിന്ന് കിട്ടുന്ന പലിശയിൽനിന്നാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

നമുക്കാണ് ഇത് സംഭവിക്കുന്നതെങ്കിലോ. ഇതിനെകത്തെ ഒരു അപകടം കൂടി ഞാൻ സൂചിപ്പിച്ചു. ഇത് ഗവൺമെന്റ് ഇടപെട്ട് ഇത് പരിഹരിച്ചില്ലെങ്കിൽ ഈ വിശ്വാസ്യത എന്നുപറയുന്നത് വലിയ ഒരു പ്രശ്‌നമാണ്. 90 ശതമാനം ബാങ്കുകളും നന്നായി നടക്കുന്നുണ്ട്. സുതാര്യമായും നന്നായും കൊണ്ടുപോകുന്നുണ്ട്. കുറച്ചു സ്ഥലത്ത് മാത്രം നടക്കുന്ന ഈ പ്രശ്‌നങ്ങൾ മറ്റു ബാങ്കുളെക്കൂടി ബാധിക്കാതെ ശ്രദ്ധിക്കണം. എത്ര നാളായി ഈ സംഭവം ഉണ്ടായിട്ട് അടിയന്തരപ്രമേയമായിട്ടാണ് ഞങ്ങൾ കരുവന്നൂർ ബാങ്കിലെ പ്രശ്‌നം ഉന്നയിച്ചത്. അന്നു ഞങ്ങൾ ആ ബാങ്കിലെ അഴിമതി മാത്രമല്ല ഉന്നയിച്ചത്.

ജനറലായിട്ടുള്ള കാര്യങ്ങൾ. അതിനല്ലേ നിയമസഭ സമ്മേളിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത്. ഒരു കാര്യത്തിലും ഒരു നടപടിയും എടുക്കുന്നില്ല. ഗവൺമെന്റ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ളതാണ്. അല്ലാതെ പ്രഖ്യാപനങ്ങൾ കൊണ്ട് എന്തുകാര്യം. ജി.എസ്.ടി. പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ അർഥം എന്താണ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും കേറി പ്രഖ്യാപിച്ചു. ഒരു മാസം പത്രസമ്മേളനം നടത്തിയാൽ പ്രധാനപ്പെട്ട കാര്യം അതാണ്. ജി.എസ്.ടി. ബാധകമാകില്ല. പക്ഷേ ഫലത്തിൽ എന്താണ്. ഞങ്ങൾ ഇത് ഗവൺമെന്റിനേക്കാൾ ഗൗരവത്തോടു കൂടി ഇതിനെ കാണുകയും ഞങ്ങൾ ഈ പ്രശ്‌നത്തിന്റെ പേരിൽ കേന്ദ്ര ഗവൺമെന്റ് അനധികൃതമായും നിയമവിരുദ്ധമായും ഇത്തരം കാര്യങ്ങൾ ഇടപെടുന്നതായ വിഷയം കാണിച്ച് ആദ്യം സമരം നടത്തിയത് ഞങ്ങളാണ്.

ഗവൺമെന്റ് ഇത്തരം വിഷയങ്ങളിൽ ഒളിച്ചോട്ടം നടത്തുകയാണ്. കേരള ബാങ്കിന് ഇപ്പോഴും ആവശ്യമായ അഴിമതികൾ കിട്ടിയിട്ടില്ല. അതുകൊണ്ട് കേന്ദ്രനയത്തെ വിമർശിക്കാൻ പേടിയാണ്. സസ്ഥാന ഗവൺമെന്റിനും സിപിഎമ്മിനും. ഈ സഹകരണവുമായി ബന്ധപ്പെട്ട കേന്ദ്രനയങ്ങളെ വിമർശിക്കാൻ വിമുഖത കാട്ടുകയാണ്. കാരണം കേരള ബാങ്കും റിസ്സർവ്വ് ബാങ്കും കേന്ദ്രസർക്കാരും പറഞ്ഞ നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കിയിട്ടില്ല. ബോർഡ് മാത്രമേ മാറ്റിയിട്ടുള്ളു. എതു ലൈസൻസിലാണ് പ്രവർത്തിക്കുന്നത്. കേരള ബാങ്കിന് ആവശ്യമായ കേന്ദ്ര അംഗീകാരം കിട്ടാത്തതുകൊണ്ട് കേന്ദ്രത്തെ സഹകരണ നയങ്ങളെ വിമർശിക്കാൻ വൈമുഖ്യം കാണിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.കോഴിക്കോട് മാധ്യമസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം