തിരുവനന്തപുരം: ഹർത്താലിനെതിരെ പോരാടാൻ ഇനി വി ഡി സതീശൻ എംഎൽഎയും. 'സേ നോ ടു ഹർത്താൽ' പ്രസ്ഥാനത്തിൽ താനും അണിചേരുമെന്ന് വി ഡി സതീശൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സതീശന്റെ പരാമർശം.

ഹർത്താലും വഴിതടയൽ സമരങ്ങളും ഭരണഘടനാവിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ വി.ഡി.സതീശൻ പറയുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി തന്റെ പാർട്ടി സംഘടിപ്പിച്ച ഇത്തരം പരിപാടികളിൽ താൻ പങ്കെടുത്തിട്ടില്ലെന്നും സതീശൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

'സേ നോ ടു ഹർത്താൽ ' എന്ന പ്രസ്ഥാനത്തെക്കുറിച്ചും വി ഡി സതീശൻ വിവരിക്കുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടെ സംഘടനയാണിതെന്നും ഈ സംഘടന ഉദയം ചെയ്തതും അതിന്റ പിന്നീടുള്ള പ്രവർത്തനങ്ങളും ഞാൻ ആദരവോടുകൂടി നോക്കി കാണുകയായിരുന്നുവെന്നും സതീശൻ പറയുന്നു.

കഴിഞ്ഞ പതിനഞ്ച് വർഷമായി താനും വ്യക്തിപരമായി ഹർത്താലിനും വഴിതടയൽ സമരങ്ങൾക്കും എതിരായി നിലപാട് എടുത്തിരുന്നു. എന്റെ പാർട്ടി സംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള പരിപാടികളിൽ പോലും ഞാൻ പങ്കെടുത്തിട്ടില്ല .അതെല്ലാം അതാത് സമയം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കുന്നു. ഒരു നല്ല കാര്യത്തിനു വേണ്ടി സമാന ചിന്താഗതിയുള്ള എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും സതീശൻ പറയുന്നു.

"സേ നോ ടു ഹർത്താൽ " എന്ന പ്രസ്ഥാനം സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടെ സംഘടനയാണ് .ഈ സംഘടന ഉദയം ചെയ്തതും അതിന്റ പിന്ന...

Posted by V.d.satheesan on Saturday, 11 April 2015