- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഫിയക്ക് നീതി ലഭിക്കുംവരെ കോൺഗ്രസ് കുടുംബത്തോടൊപ്പമുണ്ടാകും; മൊഫിയ പർവീനിന്റെ രക്ഷിതാക്കളെ സന്ദർശിച്ച് വി ഡി സതീശൻ
ആലുവ: മകളുടെ വിയോഗം മൂലം വേദനയനുഭവിക്കുന്ന മൊഫിയ പർവീനിന്റെ രക്ഷിതാക്കളെ സാന്ത്വനിപ്പിക്കാൻ പ്രതിപക്ഷ നേതാവെത്തി. അൻവർ സാദത്ത് എംഎൽഎക്കും കോൺഗ്രസ് പ്രവർത്തകർക്കുമൊപ്പമാണ് വി.ഡി. സതീശൻ മൊഫിയയുടെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് ബന്ധുക്കളെ ആശ്വസിപ്പിച്ചു.
നീതി ലഭിക്കും വരെ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി. സിഐക്കെതിരെ നടപടിയെടുക്കാൻ മടിച്ച് നിന്ന സർക്കാർ കോൺഗ്രസ് സമരത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ തയാറായത്. കാമ്പസിലേക്ക് വ്യാപിപ്പിക്കുന്ന മകൾക്കൊപ്പം കാമ്പയിന്റെ ഉദ്ഘാടനത്തിന് അൽ അസർ കോളജിൽ മൊഫിയയുടെ പിതാവും പങ്കെടുക്കുമെന്ന് വി.ഡി. സതീശൻ അറിയിച്ചു.
Next Story