- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേപ്പൂരിൽ വി കെ സി മമ്മദ് കോയ {{സിപിഎം}} സ്ഥാനാർത്ഥിയായേക്കും; എളമരത്തിനു പകരം ശക്തനായ സാരഥിയെ തേടിയുള്ള യാത്ര അവസാനിച്ചത് വി കെ സിയിൽ
കോഴിക്കോട്: സിപിഐ(എം) സ്ഥാനാർത്ഥിയായി ബേപ്പൂരിൽ വി കെ സി മമ്മദ് കോയ മത്സരിക്കുമെന്നു സൂചന. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ മേയറായ അദ്ദേഹത്തെ ജനസമ്മതി കണക്കിലെടുത്താണു നിയമസഭയിലേക്ക് അയക്കാൻ സിപിഐ(എം) ഒരുങ്ങുന്നത്. ബേപ്പൂർ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എളമരം കരീമിന് പകരമാകും മമ്മദ് കോയ മത്സരിക്കുക. എളമരം മത്സരിക്കേണ്ടതില്ലെന്നു നേരത്തെ തന്നെ സിപിഐ(എം) നേതൃത്വം തീരുമാനിച്ചിരുന്നു. കോഴിക്കോട്ടെ സിപിഎമ്മിലെ കരുത്തനായ എളമരം കരീം മാറിനിൽക്കുമ്പോൾ പകരം ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യകതയാണ് വി.കെ.സിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടകളിൽ വിള്ളൽ വീഴ്‌ത്താൻ സിപിഎമ്മിനെ സഹായിച്ചത് വി.കെ.സിയെ മുൻ നിറുത്തിയുള്ള പോരാട്ടമായിരുന്നു. ബേപ്പൂർ മണ്ഡലത്തിൽ സുപരിചതാണെന്നുള്ളത് അദ്ദേഹത്തിന് നേട്ടമാകും. വി.കെ.സി മാറിയാൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ കോഴിക്കോട് കോർപ്പറേഷൻ മേയറാകുമെന്നും സൂചനയുണ്ട്.
കോഴിക്കോട്: സിപിഐ(എം) സ്ഥാനാർത്ഥിയായി ബേപ്പൂരിൽ വി കെ സി മമ്മദ് കോയ മത്സരിക്കുമെന്നു സൂചന. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ മേയറായ അദ്ദേഹത്തെ ജനസമ്മതി കണക്കിലെടുത്താണു നിയമസഭയിലേക്ക് അയക്കാൻ സിപിഐ(എം) ഒരുങ്ങുന്നത്.
ബേപ്പൂർ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എളമരം കരീമിന് പകരമാകും മമ്മദ് കോയ മത്സരിക്കുക. എളമരം മത്സരിക്കേണ്ടതില്ലെന്നു നേരത്തെ തന്നെ സിപിഐ(എം) നേതൃത്വം തീരുമാനിച്ചിരുന്നു.
കോഴിക്കോട്ടെ സിപിഎമ്മിലെ കരുത്തനായ എളമരം കരീം മാറിനിൽക്കുമ്പോൾ പകരം ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യകതയാണ് വി.കെ.സിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടകളിൽ വിള്ളൽ വീഴ്‌ത്താൻ സിപിഎമ്മിനെ സഹായിച്ചത് വി.കെ.സിയെ മുൻ നിറുത്തിയുള്ള പോരാട്ടമായിരുന്നു.
ബേപ്പൂർ മണ്ഡലത്തിൽ സുപരിചതാണെന്നുള്ളത് അദ്ദേഹത്തിന് നേട്ടമാകും. വി.കെ.സി മാറിയാൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ കോഴിക്കോട് കോർപ്പറേഷൻ മേയറാകുമെന്നും സൂചനയുണ്ട്.