- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത മൂന്ന് മാസം ഡൽഹിക്ക് നിർണായകം; ലോക്ഡൗൺ ഇളവുകൾ കോവിഡ് കേസുകളിൽ വർധനവിന് കാരണമാകും: നീതി ആയോഗ് അംഗം വി.കെ.പോൾ
ന്യുഡൽഹി: അടുത്ത മൂന്ന് മാസം ഡൽഹിയെ സംബന്ധിച്ച് നിർണായകമാണെന്ന് നീതി ആയോഗ് അംഗം വി.കെ.പോൾ. ലോക്ഡൗണിൽ ഇളവുകൾ നൽകുന്നത് കോവിഡ് കേസുകളിൽ വർധനവിന് കാരണമാകുമെന്നും അദ്ദേഹം ഡൽഹി സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പ് കേന്ദ്രവുമായി ആലോചിക്കണമെന്നും ജൂലൈ 9ന് നടന്ന ഡൽഹി ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗത്തിൽ വി.കെ.പോൾ ശുപാർശ ചെയ്തു.
''പോസിറ്റിവിറ്റി നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും അൺലോക്ക് നടപടി കേസുകളുടെ വർധനവിന് കാരണമാകും,'' അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗം വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വി.കെ.പോൾ എടുത്തുപറഞ്ഞു. ''അടുത്ത മൂന്ന് മാസം പ്രധാനമാണ്, നമ്മൾ ജാഗരൂകരായിരിക്കണം.' അദ്ദേഹം മുന്നറിയിപ്പ് നൽകി
കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ കഠിനമാകാൻ സാധ്യതയില്ലെന്ന് ഐ.സി.എം.ആർ. അംഗം ഡോ. സാമ്രിയൻ പാണ്ഡ ഡൽഹി ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗത്തിൽ പറഞ്ഞു.
കൊറോണ വൈറസിന്റെ കൂടുതൽ വ്യാപനശേഷിയുള്ള ഏതെങ്കിലും വകഭേദം വരികയും മതിയായ ലോക്ഡൗൺ നടപടികളുടെ അഭാവവും ഉണ്ടായാൽ മാത്രമേ മൂന്നാമത്തെ തരംഗത്തിന് സാധ്യതയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ മുതൽ ലോക്ഡൗണിലായിരുന്ന ഡൽഹിയിൽ മെയ് 31ന് ഘട്ടംഘട്ടമായി അൺലോക്ക് പ്രക്രിയ ആരംഭിച്ചു. ഏപ്രിൽ 20 ന് ഡൽഹിയിൽ 28,395 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 22 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ശതമാനത്തിലധികമായി ഉയർന്നിരുന്നു. എന്നാൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തതത് 58 കേസുകൾ മാത്രമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 0.09 ശതമാനമായി കുറഞ്ഞു.
ന്യൂസ് ഡെസ്ക്