- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണ്; സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകൾകൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചതെന്ന് വി എം സുധീരൻ
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനെ ആക്ഷേപിച്ചതിലൂടെ മുഖ്യമന്ത്രി തരംതാഴുകയാണെന്ന് വി എം സുധീരൻ. സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകൾകൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചതെന്നും സുധീരൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു സുധീരന്റെ പ്രതികരണം. വി എം സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ജില്ലാ ജഡ്ജി എന്ന നിലയിൽ പ്രശസ്തമായ സേവനത്തിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിച്ചു വരുന്ന ശ്രീ മോഹൻദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണ്. സത്യം കണ്ടെത്തുകയും അതിന്മേൽ ഉചിതമായ നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയാണ് കമ്മീഷന്റെ പണി. അതാണ് ഫലപ്രദമായി അദ്ദേഹം നിറവേറ്റുന്നത്. മനുഷ്യാവകാശ കമ്മീഷൻ പറയുന്നതിലെ വസ്തുതകൾ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകൾകൊണ്ട് വേട്ടയാടുന്ന
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനെ ആക്ഷേപിച്ചതിലൂടെ മുഖ്യമന്ത്രി തരംതാഴുകയാണെന്ന് വി എം സുധീരൻ. സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകൾകൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചതെന്നും സുധീരൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു സുധീരന്റെ പ്രതികരണം.
വി എം സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജില്ലാ ജഡ്ജി എന്ന നിലയിൽ പ്രശസ്തമായ സേവനത്തിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിച്ചു വരുന്ന ശ്രീ മോഹൻദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണ്.
സത്യം കണ്ടെത്തുകയും അതിന്മേൽ ഉചിതമായ നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയാണ് കമ്മീഷന്റെ പണി. അതാണ് ഫലപ്രദമായി അദ്ദേഹം നിറവേറ്റുന്നത്. മനുഷ്യാവകാശ കമ്മീഷൻ പറയുന്നതിലെ വസ്തുതകൾ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകൾകൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചത്.
വ്യവസ്ഥാപിത മനുഷ്യാവകാശ സംവിധാനത്തെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും ചുമതലകൾ നിർവഹിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ സ്വേച്ഛാധികാരിയുടെ സ്വരമാണ് ഉയർന്നു കാണുന്നത്.