- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലമുറ മാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരൻ; ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെ ദോഷം ചെയ്തെന്ന് വി എം സുധീരൻ; അടിമുടി മാറ്റം വരണം; ഉണ്ടായിരിക്കുന്നത് എല്ലാവരും ആഗ്രഹിച്ച മാറ്റം എന്നും പ്രതികരണം
തിരുവനന്തപുരം: കോൺഗ്രസ്സിലെ തലമുറമാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരൻ.ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനമെന്ന സന്ദേശമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ നൽകിയതെന്ന് വി എം സുധീരൻ. വി ഡി സതീശൻ പ്രതിപക്ഷ
നേതാവായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സുധീരൻ.
പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണിതെന്നും ഇതിന്റെ ചുവടു പിടിച്ച് അടിമുടി മാറ്റം വരണമെന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോൺ്ഗ്രസിന് വളരെ ദോഷം ചെയ്തെന്നും ഇതെല്ലാം മാറാനുള്ള തുക്കമാണിതെന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടു.
' എല്ലാവരും ആഗ്രഹിച്ച മാറ്റമാണ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഗ്രൂപ്പുകൾക്കല്ല മറിച്ച് പാർട്ടിക്കാണ് പ്രധാന്യം. ആദ്യം പാർട്ടി. പ്രഥമവും പ്രധാനവും പാർട്ടിയാണ്. അല്ലാതെ മറ്റൊന്നുമല്ല എന്ന ശക്തമായ സന്ദേശമാണ് വിഡി സതീശനെ കോൺഗ്രസ് നിയമ സഭാ കക്ഷി നേതാവായി നിയോഗിക്കുക വഴി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്,' വി എം സുധീരൻ പറഞ്ഞു.
ആന്റണി, കരുണാകരൻ കാലഘട്ടത്തിനു ശേഷം ഉയർന്നു വന്ന ഗ്രൂപ്പിസം വിനാശകരമാണ്. അവിടെ മെറിറ്റിന് സ്ഥാനമില്ല. ആ അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെ ദോഷം ചെയ്തു. അതിനൊരു മാറ്റം വേണമെന്നത് ആത്മാർത്ഥമായ കോൺഗ്രസ് പ്രവർത്തകരുടെയും കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെ അഥമ്യമായ ആഗ്രഹമാണ്. അതിനൊരു തുടക്കമാണ് പ്രിയപ്പെട്ട വിഡി സതീശനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി നിയോഗിച്ചതെന്നും വി എം സുധീരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ