- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരം; പി ശ്രീരമകൃഷ്ണൻ വിഷയത്തിൽ പ്രതികരണവുമായി വി എം സുധീരൻ; ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആവശ്യം
തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരവും ദുഃഖകരവുമാണ് എന്ന് കോൺ?ഗ്രസ് നേതാവ് വി എം.സുധീരൻ അഭിപ്രായപ്പെട്ടു. ലോകായുക്തയുടെ പരാമർശത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം എന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാൻ പാടില്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുന്നു. അവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതാണ് എന്നും വി എം സുധീരൻ പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായാണ് വിവരം.