ഷിക്കാഗൊ: ജൂലായ് 25 ന് ഹൃസ്വ സന്ദർശനത്തിനായി ഷിക്കാഗോയിൽ പത്നീ സമേതം എത്തിചേർന്ന മുൻ കെ പി സി സി അദ്ധ്യൻ വി എം സുധീരൻ, ഓവർസീസ് കോൺഗ്രസ് പ്രവർത്തകരും, മുൻ കോൺഗ്രസ് യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.

ദീർഘ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ആലപ്പുഴ ജില്ല കോൺഗ്രസ് മുൻ ട്രഷറർ അന്നമ്മ ഫിലിപ്പുമായുള്ള സംഭാഷണത്തിൽ ഇരുവരും ഭൂതകാല സ്മരണകൾ പങ്കിട്ടു. ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്റർ സ്ഥാപക പ്രസിഡന്റും, നവംബർ നാലിന് ചിക്കാഗൊയിൽ നടക്കുന്ന ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ കൺവൻഷൻ കമ്മിറ്റി ചെയർമാനുമായ പോൾ പറമ്പിയുമായി അന്നമ്മ ഫിലിപ്പിന്റെ വസതിയിൽ എത്തിചേർന്ന സുധീരനെ
കുടുംബംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.

ഓവർസീസ് കോൺഗ്രസ് മിഡ്സ്റ്റ് റീജിയൻ പ്രസിഡന്റ് വർഗ്ഗീസ് പാലമലയിൽ, തോമസ് മാത്യു, പ്രൊ തമ്പി, ജോർജ്ജ് പണിക്കർ, സന്തോഷ് നായർ, ജേക്കബ് അബ്രഹാം (ഗ്ലാഡിസൺ), മുതിർന്ന മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുകുളം, പി പി ചെറിയാൻ തുടങ്ങിയവരുമായി ഓവർസീസ്
കോൺഗ്രസ് പ്രവർത്തനങ്ങളെ കുറിച്ച് സുധീരൻ ചർച്ച നടത്തി. ചിക്കാഗൊ ചാപ്റ്റർ സമ്മേളനത്തിന് സുധീരൻ വിജയാശംസകൾ നേർന്നു.