തിരുവനന്തപുരം: മലയാള സിനിമയിൽ കുടുംബചിത്രത്തിലുടെ ശ്രദ്ധേയനായ സംവിധായകനാണ് വി എം വിനു. തന്റെ ഇന്നുവരെയുള്ള നല്ലതും ചിത്തയുമായ സിനിമാനുഭവങ്ങൾ അദ്ദേഹം തന്റെ യു ട്യൂബ് ചാനലിലുടെ പങ്ക് വെക്കാറുണ്ട്.ഇപ്പോഴിത സുരേഷ് ഗോപിക്ക് ആദ്യകാലത്ത് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് വി എം വിനു പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

വിജി തമ്പിയുടെ അസിറ്റന്റായി പ്രവർത്തിച്ച കാലം ന്യൂ ഇയർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവം അദ്ദേഹം വിവരിക്കുന്നു. സിനിമയുടെ ക്ളൈമാക്‌സ് സീൻ ചിത്രീകരിക്കുന്ന സമയം, ഷൂട്ടിന്റെ റിഹേഴ്‌സലിനിടയിൽ ഗംഭീരമായി പെർഫോം ചെയ്ത സുരേഷ് ഗോപിയോട് മുതിർന്ന താരമായ സുകുമാരന് ഈഗോ തോന്നിയ നിമിഷത്തെ കുറിച്ചാണ് വിനു വെളിപ്പെടുത്തുന്നത്. സുരേഷ് ഗോപി അങ്ങേയറ്റം അപമാനിച്ച് സംസാരിച്ച സുകുമാരന്റെ വാക്കുകളിൽ മനം നൊന്ത് സുരേഷ് ഗോപി പൊട്ടികരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി മാറുകയായിരുന്നു.താൻ ആദ്യമായി ഒരു നടന്റെ ഈഗോ നേരിൽ കണ്ടത് അന്നാണെന്നും വിനു പറയുന്നു.


ഇതേ സിനിമയുടെ ക്ളൈമാക്‌സ് സീൻ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അപകടത്തെ കുറിച്ചും അത് കണ്ട് ഉർവശി ബോധരഹിതയായതും അദ്ദേഹം വിവരിക്കുന്നു.