തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ തിരഞ്ഞെടുപ്പിന്റെ രാജ്യാന്തര നിരീക്ഷകരിലൊരാളായി ദേശീയനിർവാഹക സമിതി അംഗം വി.മുരളീധരനെ ബിജെപി കേന്ദ്രനേതൃത്വം നിയോഗിച്ചു. തിരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനായി ഇന്ത്യയിൽ നിന്നും മുരളീധരന് മാത്രമാണ് നറുക്ക് വീണത്.

ഓസ്‌ട്രേലിയൻ ലിബറൽ നാഷനൽ പാർട്ടിയുടെ ക്ഷണപ്രകാരമാണ് മുരളീധൻ ഓസ്‌ട്രേലിയക്ക് പോകുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ് പ്രവിശ്യയിൽ 25നു നടക്കുന്ന തിരഞ്ഞടുപ്പിനു വിവിധ രാജ്യങ്ങളിലെ പ്രമുഖ പാർട്ടി പ്രതിനിധികളെ ലിബറൽ പാർട്ടി ക്ഷണിച്ചിരുന്നു.

21ന് മുരളീധരൻ ബ്രിസ്ബെയിനിലെത്തും. .തിരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ പാർട്ടി പ്രതിനിധികളെ ലിബറൽ നാഷണൽ പാർട്ടി ക്ഷണിച്ചത്. മുതിർന്ന ദേശീയ നേതാക്കൾ ഉണ്ടെങ്കിലും ഇന്ത്യയിൽനിന്നു മുരളീധരൻ മാത്രമാണു പങ്കെടുക്കുന്നത്.26 വരെ മുരളീധരൻ ഓസ്ട്രേലിയയിൽ ഉണ്ടാവും.