- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ ശബ്ദരേഖ സിപിഎമ്മിന്റെ നാടകം; ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്ന് അന്വേഷിക്കണം; അന്വേഷണത്തിൽ കേന്ദ്ര ഇടപെടലില്ലെന്നും കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും മന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖ സിപിഎമ്മിന്റെ നാടകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്നത് അന്വേഷിക്കണം. അദ്ദേഹത്തിന്റെ ഓഫീസിലെ തിരക്കഥ പ്രകാരമാണ് നീക്കമെന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെളിവുകളാണ് സ്വർണക്കടത്ത് അന്വേഷണത്തെ നയിക്കുന്നത്. ലഭിക്കുന്ന തെളിവുകളാകും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കുക. അങ്ങനെ വന്നാൽ അന്വേഷണം മുഖ്യമന്ത്രിയിലും എത്തും, അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുന്നെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. കള്ളപ്പണത്തിനെതിരെ വ്യാപക അന്വേഷണമാണ് കേരളത്തിൽ നടക്കുന്നത്. സിപിഎം നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിക്ക് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ