- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിക്ക് ചെങ്കൊടിയേക്കാൾ വലുത് രണ്ടില; പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും കൊടുത്തു; പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളും എന്നതാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയെക്കാൾ വലുത് രണ്ടിലയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണ്. സൗകര്യമുള്ളവൻ നിന്നാൽ മതിയെന്നാണ് അദ്ദേഹം അണികൾക്ക് നൽകുന്ന സന്ദേശം.
പിണറായിയുടെ ഏകാധിപത്യത്തിൽ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണുള്ളത്. പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും പിണറായി വിജയൻ കൊടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഐ തീർത്തും അപ്രസക്തമായെന്നും കാനം രാജേന്ദ്രന്റെ നിവർത്തികേട് കേരളം കാണുകയാണെന്നും മന്ത്രി പറഞ്ഞു.
സിപിഎം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവർത്തകർ ആ കപ്പലിൽ നിന്ന് രക്ഷപെടുന്ന കാലം വിദൂരമല്ലെന്നും വി.മുരളീധരൻ തൃശ്ശൂരിൽ പറഞ്ഞു.പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിർത്താമെന്ന പി.ആർ സംഘത്തിന്റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടത്. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രതികരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നും മന്ത്രി പറഞ്ഞു. ഈ വേദന ആത്മാർത്ഥതയില്ലാത്തത് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ