- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാൻ പൊതുപ്രവർത്തകനായത്; തെരഞ്ഞെടുപ്പ് സമയത്തെ ഹെലികോപ്റ്റർ കറക്കം കള്ളവാർത്തയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന നേതൃത്വം മൂന്നു ഹെലികോപ്റ്ററുകൾ വാടകയ്ക്ക എടുത്തെന്നും അതിൽ ഒന്ന് താനാണ് ഉപയോഗിച്ചതെന്നുമുള്ളത് കള്ള വാർത്തയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്ത്. ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാൻ കോപ്റ്റർ ഉപയോഗിച്ചത്. രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനും. പ്രസംഗം പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്-മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം-
ബിജെപി കണ്ടെത്തി : നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി'മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാർത്തയാണ്. ഇതിൽപ്പറയുന്ന ഒരു ഹെലികോപ്ടർ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ.ലേഖകൻ പറയുന്നത് ഞാൻ ആ മൂന്നാമത്തെ ഹെലികോപ്ടറിൽ കറങ്ങി നടക്കുകയായിരുന്നു എന്നാണ് !
ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാൻ കോപ്റ്റർ ഉപയോഗിച്ചത്...രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനും.... പ്രസംഗം പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്...
മുരളീധരൻ മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററിൽ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്.അതല്ല മറിച്ചാണെങ്കിൽ ഈ വാർത്ത തിരുത്താനും.ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്.കേരളത്തിൽ തെക്കുമുതൽ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാൻ പൊതുപ്രവർത്തകനായത്.ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്റെ ഏറ്റുപാടലാണ് നിങ്ങൾ നടത്തുന്നതെങ്കിൽ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ/