- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു; നടപടി പൈലറ്റ് സുരക്ഷ പിൻവലിച്ചെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് സുരക്ഷ വീണ്ടും അനുവദിച്ചു. കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്ക് എസ്‌കോർട്ടും പൈലറ്റും നൽകി. കേരള സർക്കാർ പൈലറ്റ് സുരക്ഷ പിൻവലിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് സർക്കാർ അനുവദിച്ച ഗൺമാനെ മുരളീധരൻ കഴിഞ്ഞ ദിവസം വാഹനത്തിൽനിന്ന് ഇറക്കിവിടുകയുണ്ടായി. സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി കേരളത്തിൽ എത്തുമ്പോൾ പൈലറ്റും രാത്രിയിൽ എസ്‌കോർട്ടും പൊലീസ് ഒരുക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ഉച്ചയ്ക്ക്തി രുവനന്തപുരത്തെത്തിയപ്പോൾ എയർപോർട്ടുമുതൽ പൊലീസിന്റെ പൈലറ്റ് വാഹനം ഉണ്ടായിരുന്നില്ല.
പൈലറ്റ് സുരക്ഷ ഒഴിവാക്കിയതിന്റെ കാരണം പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്, മന്ത്രിയെ അനുഗമിച്ചിരുന്ന ഗൺമാൻ ബിജുവിനെ ബേക്കറി ജങ്ഷനിൽ പേഴ്‌സണൽ സ്റ്റാഫ് ഇറക്കിവിട്ടു. കേന്ദ്രമന്ത്രിക്കുള്ള സുരക്ഷ പിൻവലിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് മന്ത്രിയുടെ ഓഫീസും ബിജെപി.യും വിമർശിച്ചിരുന്നു. എന്നാൽ സുരക്ഷ പിൻവലിക്കാനുള്ള നിർദേശമില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സുരക്ഷ പുനഃസ്ഥാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ