- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബക്രീദിന് ലോക്ഡൗണിന് ഇളവ് നൽകുകുയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുന്നതാണ് സംസ്ഥാനത്തെ രീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ;കേരളം കോവിഡിനെ നേരിട്ടത് ഒരു ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവുമുപയോഗിച്ച്; കേരളത്തിന്റെ ആ 'പ്രത്യേകരീതി' അശാസ്ത്രീയം; ശനിയും ഞായറും അടച്ചിടുന്നതിലെ യുക്തിയെയും ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി
തിരുവനന്തപുരം: കോവിഡ് കേസുകൾ കുറയാത്ത പശ്ചാത്തലത്തിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ നിശിതമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ബക്രീദിന് ലോക്ഡൗണിന് ഇളവ് നൽകുകുയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടൽ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇത് ശരിയല്ല. സർക്കാർ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നവർക്ക് ലോക്ഡൗണിൽ ഇളവും ഇല്ലാത്തവർക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ കഴിവും ബുദ്ധിയും ഉപയോഗിച്ചാണ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നാളിതുവരെയും കോവിഡിനെ നേരിട്ടതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആ പ്രത്യേക രീതി തികച്ചും ആശാസ്ത്രീയവും പരാജയവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാമൂഹിക മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു ഡോ.മുഹമ്മദ് അഷീലിനെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ഞങ്ങൾ പ്രത്യേകമായ രീതിയിലാണ് കോവിഡിനെ നേരിടുന്നതെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂർണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി. ലോക്ഡൗണിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശമല്ല ഞങ്ങൾക്ക് പ്രധാനം. ഞങ്ങളുടെ രീതി വേറെയാണെന്നാണ് ഇപ്പോഴും പറയുന്നത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കോവിഡിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരു സർക്കാരും അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണ് അദ്ദേഹം പറഞ്ഞു.
അതിനാണ് ഇത്രയും കാലം വലിയ പ്രധാന്യം നൽകിയിരുന്നത്. ഈ രീതിയിൽ അശാസ്ത്രീയമായ സമീപനമല്ല എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സർക്കാരിന്റേയും നിർദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രത്യേകമായി സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി എന്താണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.കൊടകര കുഴൽപ്പണകേസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണത്തോട് കോൺഗ്രസിന്റെ കാലത്ത് ഇങ്ങനെ നടന്നിട്ടുണ്ടാകുമായിരിക്കുമെന്ന് വി.മുരളീധരൻ മറുപടി നൽകി.
മറുനാടന് മലയാളി ബ്യൂറോ