ന്യൂഡൽഹി : വി മുരളീധരന് പകരം കെ മുരളീധരൻ! പാർലമെന്റിലെ ആര് ആരൊക്കെ എന്നറിയാൻ തയാറാക്കിയ 'ഹു ഈസ് ഹു' കൈപ്പുസ്തകത്തിലാണ് ഈ തെറ്റ്.

പാർലമെന്ററികാര്യ സഹമന്ത്രിയുടെ ചിത്രം മാറിപ്പോയി എന്നതാണ് വസ്തുത. മന്ത്രി വി. മുരളീധരന്റെ ചിത്രത്തിനു പകരം കോൺഗ്രസ് അംഗം കെ. മുരളീധരന്റെ ചിത്രം ഉൾപ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്. ഈ പിഴവിൽ വിദേശകാര്യമന്ത്രാലയം അന്വേഷണവും നടത്തും. ചെറുതെങ്കിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ.

മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോൺ നമ്പറുകൾക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്. എംപിമാർക്കു വിതരണം ചെയ്ത ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്. എല്ലാവരോടും പുസ്തകം തിരിച്ചു വാങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ.