- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ഡി.എ.സർക്കാരിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു:വി.മുരളീധരൻ മുഖ്യാതിഥി
കുവൈറ്റ് സിറ്റി : അഴിമതി രഹിതമായും, രാജ്യത്തെ പുരോഗതിയിലേക്കും ശ്രേയസ്സിലേക്കും നയിച്ച് കൊണ്ടും വിജയകരമായ മൂന്ന് വർഷങ്ങൾ പിന്നിടുന്ന 'നരേന്ദ്ര മോദി' സർക്കാരിന് അനുമോദനങ്ങൾ അർപ്പിച്ചു കൊണ്ട് 'ഭാരതീയ പ്രവാസി പരിഷത് ' 'ഉജ്ജ്വൽ ഭാരത് ' എന്ന പേരിൽ അനുമോദന സാംസ്‌ക്കാരീക സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ ജമയ്യ ഹാളിൽ നടന്ന സമ്മേളനത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിർവാഹക സമിതി അഗവുമായ വി.മുരളിധരൻ വിശിഷ്ടാദിതി ആയിരുന്നു. ' ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനാകാത്ത ഓരോ ദിവസവും ഓരോ വിവാദങ്ങളും ഓരോ വീഴ്ചകളും കേരളയീർക്ക് സമ്മാനിക്കുന്ന ഇടത് സർക്കാറിന്റെ ഒരു വർഷത്തെ ഭരണപരാജയവും, 136 കോടിയോളം വരുന്ന സർവ ജനങ്ങക്കും ആശ്വാസവും പ്രതീക്ഷയും നൽകി കൊണ്ട് അഴിമതിയുടെ ചെറിയ ആരോപണത്തിന് പോലും ഇട നൽകാതെ സാധാരണക്കാർക്ക് താങ്ങും തണലുമായി വിജയകരമായ മൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിനേയും രാഷ്ട്രീയം മാറ്റി വെച്ച് സത്യസന്ധമായി ജനങ്ങൾ വിലയിരുത്തണമെന്ന് മുരളിധരൻ അഭ്യർത്ഥിച്ചു രാജശേഖരൻ അ
കുവൈറ്റ് സിറ്റി : അഴിമതി രഹിതമായും, രാജ്യത്തെ പുരോഗതിയിലേക്കും ശ്രേയസ്സിലേക്കും നയിച്ച് കൊണ്ടും വിജയകരമായ മൂന്ന് വർഷങ്ങൾ പിന്നിടുന്ന 'നരേന്ദ്ര മോദി' സർക്കാരിന് അനുമോദനങ്ങൾ അർപ്പിച്ചു കൊണ്ട് 'ഭാരതീയ പ്രവാസി പരിഷത് ' 'ഉജ്ജ്വൽ ഭാരത് ' എന്ന പേരിൽ അനുമോദന സാംസ്‌ക്കാരീക സമ്മേളനം സംഘടിപ്പിച്ചു.
അബ്ബാസിയ ജമയ്യ ഹാളിൽ നടന്ന സമ്മേളനത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിർവാഹക സമിതി അഗവുമായ വി.മുരളിധരൻ വിശിഷ്ടാദിതി ആയിരുന്നു. ' ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനാകാത്ത ഓരോ ദിവസവും ഓരോ വിവാദങ്ങളും ഓരോ വീഴ്ചകളും കേരളയീർക്ക് സമ്മാനിക്കുന്ന ഇടത് സർക്കാറിന്റെ ഒരു വർഷത്തെ ഭരണപരാജയവും, 136 കോടിയോളം വരുന്ന സർവ ജനങ്ങക്കും ആശ്വാസവും പ്രതീക്ഷയും നൽകി കൊണ്ട് അഴിമതിയുടെ ചെറിയ ആരോപണത്തിന് പോലും ഇട നൽകാതെ സാധാരണക്കാർക്ക് താങ്ങും തണലുമായി വിജയകരമായ മൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാരിനേയും രാഷ്ട്രീയം മാറ്റി വെച്ച് സത്യസന്ധമായി ജനങ്ങൾ വിലയിരുത്തണമെന്ന് മുരളിധരൻ അഭ്യർത്ഥിച്ചു
രാജശേഖരൻ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നാരായണൻ സ്വാഗതം ആശംസിച്ചു. കുവൈറ്റ് ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ശശിധരന് വേദിയിൽ വെച്ച് യാത്രയയപ്പ് നൽകുകയുണ്ടായി. ഇന്ത്യൻ എംബസിയെ പ്രതിനിധികരിച്ചു കൃഷ്ണ കുമാർ സഹലും. കൂടാതെ എം.കെ സുമോദ്, പി.വി.വിജയരാഘവൻ തുടങ്ങിയവരും ആശംസകൾ അർപ്പിക്കാൻ വേദിയിൽ ഉണ്ടായിരുന്നു. 'സ്ത്രി ശക്തി' അംഗങ്ങൾ ചേർന്ന് ആലപിച്ച വന്ദേമാതരവും ദേശഭക്തി ഗാനവും ഏറെ ശ്രദ്ധേയമായി. കൃഷ്ണകുമാർ യോഗത്തിൽ നന്ദി പറഞ്ഞു.