- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2026ൽ മത്സരിക്കാൻ മോഹിച്ച് പദ്ധതിയിട്ടത് ഇത്തവണ ചെറുമീനിനെ ഇറക്കാൻ; ജയിക്കുമെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ രാജ്യസഭയാണ് ഞങ്ങൾക്ക് പ്രധാനമെന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വം നൽകിയത് എട്ടിന്റെ പണി; ഒടുവിൽ മോദി നേരിട്ട് ഇടപെട്ടപ്പോൾ ശബരിമല കത്തിക്കാനുള്ള നിയോഗം ഝാൻസി റാണിക്ക്; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ എത്തുമ്പോൾ ബിജെപിയിൽ ഒറ്റപ്പെടുന്നത് വി മുരളീധരൻ
തിരുവനന്തപുരം: കോന്നിയിൽ കെ സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും. ഈ രണ്ട് നേതാക്കളിലൂടെ ശബരിമല വിഷയം കത്തിക്കാനാണ് ബിജെപി കഴക്കൂട്ടം ശോഭാ സുരേന്ദ്രന് നൽകുന്നത്. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാക്കിയത് ശബരിമലയിലെ ചർച്ചകളാണ്. കഴക്കൂട്ടത്ത് മൽസരിക്കാൻ തയാറാണെന്ന് ശോഭ സുരേന്ദ്രൻ അറിയിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി. കെ സുരേന്ദ്രന്റെ സമ്മതം ഉറപ്പിച്ചാണ് ഈ നീക്കം.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പള്ളിയുമാണ് ബിജെപി പട്ടികയിൽ കഴിഞ്ഞ ദിവസം ഒഴിച്ചിട്ടത്. കഴിഞ്ഞ തവണ വി. മുരളീധരൻ രണ്ടാം സ്ഥാനത്തു വന്ന കഴക്കൂട്ടം ബിജെപിക്കു ജയസാധ്യതയുള്ള മണ്ഡലമാണ്. വി മുരളീധന് ഇപ്പോഴും കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് മോഹമുണ്ട്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തതു കൊണ്ട് നീക്കുകയായിരുന്നുവെന്ന് അഭ്യൂഹം ശക്തമായ സാഹചര്യത്തിൽ വിശദീകരണവുമായി സംസ്ഥാന അധ്യക്ഷൻ രംഗത്ത് എത്തിയിരുന്നു. ഇതിനെല്ലാം കാരണം കേന്ദ്രത്തിന്റെ ഇടപെടലാണ്.
കഴക്കൂട്ടം ബിജെപിക്ക് തീരെ സാധ്യതയില്ലാത്ത മണ്ഡലമായിരുന്നു. എട്ടു കൊല്ലം മുമ്പാണ് ഈ മണ്ഡലത്തിലെ സാധ്യത വി മുരളീധരൻ തിരിച്ചറിയുന്നത്. ഇതോടെ കഴക്കൂട്ടം നോർത്തിൽ 2011ൽ മത്സരിച്ച് തോറ്റ വി മുരളീധരൻ കഴക്കൂട്ടത്ത് കണ്ണു വച്ചു. സംഘടനാ പ്രവർത്തനം സജീവമാക്കി. മണ്ഡലത്തിലെ മുക്കും മൂലയിലും ഓടിയെത്തി. സംസ്ഥാന അധ്യക്ഷനെന്ന പദവിയുടെ സഹായത്തോൽ കഴക്കൂട്ടത്തെ അനുകൂലമാക്കി. 2016ലെ തെരഞ്ഞെടുപ്പിൽ ഏവരേയും അമ്പരപ്പിച്ച് രണ്ടാം സ്ഥാനം നേടി. സിറ്റിങ് എംഎൽഎയായിരുന്ന എംഎ വാഹിദ് മൂന്നാം സ്ഥാനത്തായിരുന്നു. 2021ൽ കഴക്കൂട്ടം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് 2016ൽ മുരളീധരൻ കഴക്കൂട്ടത്തെ തന്റെ മണ്ഡലമായി പ്രഖ്യാപിച്ചത്.
പിന്നീട് സംസ്ഥാന അധ്യക്ഷപദം ഒഴിഞ്ഞു. ഇതിനിടെ രാജ്യസഭാ അംഗമായി. പിന്നെ കേന്ദ്രമന്ത്രിയും. മഹാരാഷ്ട്രിയിലെ എംപി മത്സരിച്ച് ജയിച്ചാൽ അത് ബിജെപിക്ക് വലിയ പ്രശ്‌നമാകും. രാജ്യസഭാ സീറ്റാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് പ്രധാനം. കഴക്കൂട്ടത്ത് മത്സരിച്ച് മുരളീധരൻ ജയിച്ചാൽ രാജ്യസഭാ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ മഹാരാഷ്ട്രയിലെ ഈ രാജ്യസഭാ സീറ്റ് നഷ്ടമാകും. അതുകൊണ്ട് തന്നെ കഴക്കൂട്ടത്ത് ജയിക്കുമെന്ന് തറപ്പിച്ചു പറഞ്ഞ മുരളീധരനെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം വിലക്കി. ഇതോടെ 2026ൽ മത്സരിക്കാൻ കഴക്കൂട്ടത്തെ സുരക്ഷിതമാക്കാനായി നീക്കം.
കഴക്കൂട്ടത്ത് താനല്ലെങ്കിൽ കോൺഗ്രസിൽ നിന്ന് വരുന്ന നേതാവ് എന്ന ആശയം മുന്നോട്ട് വച്ചു. ശരത് ചന്ദ്രപ്രസാദിന്റെ പേരാണ് ബിജെപിയിൽ ചർച്ചയാക്കിയത്. എന്നാൽ ശരത് ചന്ദ്രപ്രസാദ് ഈ നീക്കം നിഷേധിച്ചു. ഇതോടെ പുതിയ നേതാവിനെ തേടിയായി യാത്ര. ഇതും ഫലം കണ്ടില്ല. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് ഒരിക്കലും അംഗീകരിക്കാൻ മുരളീധരൻ തയ്യാറായിരുന്നില്ല. കഴക്കൂട്ടത്ത് ശോഭ ജയിക്കുമോ എന്ന ഭയമായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ പല സർമ്മദ്ദങ്ങളും തന്ത്രങ്ങളും ഉണ്ടായി. ഒടുവിൽ കേരളത്തിലെ ആർഎസ്എസ് ശോഭയെ പിന്തുണയ്ക്കാൻ തയ്യാറായി. വിജയസാധ്യത ഒന്നു കൊണ്ട് മാത്രമാണ് ഇത്.
കെ സുരേന്ദ്രനും ശോഭയ്ക്ക് എതിരല്ല. നേതൃത്വത്തെ അംഗീകിരിച്ച് ശോഭയ്ക്ക് മത്സരിക്കാമെന്നതായിരുന്നു സുരേന്ദ്രന്റെ നിലപാട്. ഇതിനിടെ പ്രധാനമന്ത്രി മോദി ഇടപെട്ടു. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ച ആർ ബാലശങ്കർ പറഞ്ഞ പരാതികളും ശോഭയ്ക്ക് അനുകൂലമായി. ഇതോടെ സുരേന്ദ്രനും വിവാദമൊഴിവാക്കാൻ കഴക്കൂട്ടത്ത് ശോഭയാണ് നല്ലതെന്ന് വിശദീകരിച്ചു. ശോഭാ സുരേന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതോടെ തന്നെ ശോഭയെ തള്ളിപ്പറയുന്നതിൽ മുരളീധരൻ തീർത്തും ഒറ്റപ്പെട്ടു. ഇതോടെ ശോഭയും പ്രചരണത്തിലെ ബിജെപിയുടെ പ്രധാനമുഖമാവകുയാണ്.
ശോഭാ സുരേന്ദ്രനോട് മൽസരിക്കാൻ എല്ലാവരും പറഞ്ഞതാണ്. അവർ തന്നെയാണ് മൽസരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ല. പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള പ്രൾഹാദ് ജോഷി ശോഭാ സുരേന്ദ്രനെ വിളിച്ച് മത്സരത്തിനു തയ്യാറെടുക്കാൻ അഭ്യർത്ഥിച്ചിരുന്നു.
മുതിർന്ന നേതാക്കളിലൊരാൾ തന്നെ വിളിച്ച് സ്ഥാനാർത്ഥിയാകണമെന്ന് അഭ്യർത്ഥിച്ചതായി ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ