തൃശ്ശൂർ: പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഈ മാസം സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുമെന്നും സിനിമാ താരങ്ങൾ ഉൾപ്പെടെ പരിഗണനയിൽ ഉണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബിജെപിയുടെ ഏതൊരു പാർട്ടി പ്രവർത്തകനെയും നേതാവിനെയും സംബന്ധിച്ചെടത്തോളം തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണ്. അതിനാൽ പാർട്ടി പറഞ്ഞാൽ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങുമെന്നും മുരളീധരൻ വ്യക്തമാക്കി.