- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടൽ മത്സ്യബന്ധന വിവാദം; കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമം; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതി നടത്താനുള്ള ശ്രമം ആയിരുന്നു, അറിഞ്ഞില്ല എന്ന് സർക്കാർ പറയുന്നതിൽ അടിസ്ഥാനമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജുഡീഷ്യൽ അന്വേഷത്തിലൂടെ കുറ്റവാളികളെ മുന്നിൽ കൊണ്ടുവരാൻ സാധിക്കില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമേ ഇതുകൊണ്ട് സാധിക്കൂ. എല്ലാം പുറത്തുവരുന്ന അന്വേഷണം ആണ് വേണ്ടത്.
തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഘടകകക്ഷികളുമായി ചർച്ചകൾ നടത്തുകയാണ്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. മുസ്ലിം ലീഗ് ഭീകരവാദത്തിന് പിന്തുണ നൽകുന്ന പാർട്ടി ആണ്. ലീഗിനെ ക്ഷണിക്കുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല. ഭീകരവാദത്തിന് പിന്തുണ നൽകുന്ന ശക്തികളിൽ ഒന്നാണ് ലീഗ്. അങ്ങനെ ഉള്ള പാർട്ടിയെ എൻഡിഎയിൽ എടുക്കാൻ ആവില്ല. അതു സംബന്ധിച്ച പ്രചാരണം പ്രസംഗത്തിലെ പരാമർശം അടർത്തിമാറ്റിയതിനാൽ സംഭവിച്ചതാണെന്നും മുരളീധരൻ പറഞ്ഞു.