- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു; പിണറായിക്ക് വീരത്വം ഒന്നും ഇല്ല; ഓഖി ദുരന്തം ഉണ്ടായപ്പോൾ നമ്മൾകണ്ടതാണ്: വിമർശിച്ച് വി മുരളീധരൻ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടമായതായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗുരുതരമായ വിഷയം കോടതി മുൻപാകെ കസ്റ്റംസ് സമർപ്പിച്ച സാഹചര്യത്തിൽ, നിയമവ്യവസ്ഥയോടു ബഹുമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറി മറ്റൊരാളെ ചുമതല ഏൽപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയനു വീരത്വം ഒന്നും ഇല്ല. ഓഖി ദുരന്തം ഉണ്ടായപ്പോൾ കടപ്പുറത്ത് ചെന്നപ്പോൾ പിണറായിയുടെ വീരത്വം നമ്മൾ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചു ബിജെപി ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഇ.ശ്രീധരന്റെ പേർ ഉയർത്തിക്കൊണ്ടുവന്നതു ചില മാധ്യമങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി, സ്പീക്കർ, മൂന്ന് മന്ത്രിമാർ എന്നിവർക്ക് ഡോളർ കടത്തു കേസിൽ പങ്കുണ്ടെന്നും സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള നിർണായക നീക്കം.
മറുനാടന് മലയാളി ബ്യൂറോ