- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജിലൻസിനെ ധനമന്ത്രിക്ക് വിശ്വാസം ഇല്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; അന്വേഷണത്തിന് എതിരെ ഐസക്ക് വിമർശനം ഉന്നയിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പട്ടതിന്റെ തെളിവ്; സംസ്ഥാന ഏജൻസിയും അഴിമതി തുറന്നുകാട്ടിയതോടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന സിപിഎം പ്രചാരണം പാളിപ്പോയെന്നും വി.മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു കെ.എസ്.എഫ്.ഇയിലെ വിജിലൻസ് അന്വേഷണത്തെ് ധനകാര്യമന്ത്രി നിശിതമായാണ് വിമർശിച്ചത്്. വിജിലൻസ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനർഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണെന്നും മുരളീധരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭയുടെ കുട്ടുത്തരവാദിത്തം മറന്ന് വിമർശനം ഉന്നയിച്ച ധനമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം. കെ.എസ്.എഫ്.ഇയിലും ലൈഫ് മിഷനിലും അഴിമതിയുണ്ടെന്ന് പറഞ്ഞത് വിജിലൻസാണ്. സംസ്ഥാന സർക്കാരിനെ കേന്ദ്രസർക്കാർ അസ്ഥിരപ്പെടുത്തുന്നുവെന്ന വാദത്തിൽ കഴമ്പില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ കൊള്ളരുതായ്മകൾ അതേസർക്കാരിന് കീഴിലുള്ള ഏജൻസികൾ തുറന്നുകാണിക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. ഭരിക്കുന്നതോ പ്രതിപക്ഷത്തിരിക്കുന്നതോ ആയ പാർട്ടി നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവിഹിതമായിട്ടുള്ള പല ഇടപാടുകളും പുറത്തുവരുകയാണ്. സ്ഥാനമൊഴിഞ്ഞതു കൊണ്ടു മാത്രം അതൊക്കെ ജനങ്ങളുടെ മനസിൽ നിന്ന് മാഞ്ഞുപോകുമെന്ന് വിചാരിക്കരുത്. മലയാളികളുടെ ഓർമശക്തിയെ പരീക്ഷിക്കലാകുമത്.
ബാർ കോഴക്കേസിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്ര ഏജൻസികൾ അക്കാര്യം പരിഗണിക്കും. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത്. ബാർ കോഴ കേസിൽ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈവക അന്വേഷണങ്ങളൊക്കെയുമുണ്ടായത്.
സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ എടുത്തുകളഞ്ഞുവെന്ന ഔദ്യോഗിക വിവരം വിദേശകാര്യ വകുപ്പിന് ലഭിച്ചിട്ടില്ല. വിദേശ നയതന്ത്ര ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ അന്വേഷണ ഏജൻസികൾ പല വഴികളിൽ കൂടിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നുണ്ട്. എല്ലാ സഹകരണവും യു.എ.ഇ. വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും കർഷകർ സമരത്തിന് എത്തുന്നുവെന്നുള്ളത് തെറ്റിധാരണയാണ്.. ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ കർഷക സമരമില്ല. പ്രധാനമായും പഞ്ചാബിലാണ് സമരം നടക്കുന്നത്. പഞ്ചാബിൽ നിന്നെത്തുന്നവർ ഹരിയാണയിലും സമരം നടത്തുന്നു. സമരത്തിന് കാരണമായി ബില്ലിൽ എന്താണുള്ളതെന്ന് പാർലമെന്റിലെ ചർച്ചയിൽ പോലും പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാൻ സാധിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾ വഴിയല്ലാതെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ എവിടെ വേണമെങ്കിലും വിൽക്കാൻ സാധിക്കും. ഈ സാഹചര്യം രാജ്യവ്യാപകമായി സാധ്യമാക്കുന്ന നിയമമാണ് അവതരിപ്പിച്ചത്.
നിയമത്തിനെതിരെ സമരം ചെയ്യുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ, വാസ്തവത്തിൽ അവർ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കാം. അല്ലെങ്കിൽ കർഷകരുടെ പേരിൽ പ്രശ്നങ്ങളുണ്ടാക്കാനും കലാപങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഇടനിലക്കാരും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരുമാണ്. ഇവരാണ് ഡൽഹിയിലെ സാഹചര്യത്തിന് കാരണക്കാർ. പല സംസ്ഥാനങ്ങളിലും പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി സംവിധാനം നേരത്തെ തന്നെ ഇല്ലാതായതാണ്. അവിടൊന്നും പ്രശ്നങ്ങളില്ല. പ്രശ്നമുണ്ടാക്കുന്നത് ഇടനിലക്കാരാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്