- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുച്ചേരി: മുൻകേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി. നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകും. നാരായണസ്വാമിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളായ ഷീലാ ദീക്ഷിത്, മുകുൾ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. നിലവിൽ നാരായണസ്വാമി എംഎൽഎ അല്ല. 30 അംഗ നിയമസഭയിൽ 15 സീറ്റു നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മറ്റ് നേതാക്കളായ മുൻ മുഖ്യമന്ത്രി വൈദ്യലിംഗവും, പി.സി.സി. പ്രസിഡന്റ് നമശിവായവും പരിഗണനയിലുണ്ടായിരുന്നു. തുടർന്ന് നാരായണസ്വാമിയും നമശിവായവും തമ്മിലായിരുന്നു മത്സരം. ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് നാരായണസ്വാമിയെ വിജയിപ്പിക്കാമെന്നാണ് കോൺഗ്രസ് തീരുമാനം.
പുതുച്ചേരി: മുൻകേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി. നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകും. നാരായണസ്വാമിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളായ ഷീലാ ദീക്ഷിത്, മുകുൾ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. നിലവിൽ നാരായണസ്വാമി എംഎൽഎ അല്ല.
30 അംഗ നിയമസഭയിൽ 15 സീറ്റു നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മറ്റ് നേതാക്കളായ മുൻ മുഖ്യമന്ത്രി വൈദ്യലിംഗവും, പി.സി.സി. പ്രസിഡന്റ് നമശിവായവും പരിഗണനയിലുണ്ടായിരുന്നു. തുടർന്ന് നാരായണസ്വാമിയും നമശിവായവും തമ്മിലായിരുന്നു മത്സരം. ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് നാരായണസ്വാമിയെ വിജയിപ്പിക്കാമെന്നാണ് കോൺഗ്രസ് തീരുമാനം.
Next Story



