- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി 5.6 ലക്ഷം മുടക്കിയിടത്ത് വീട് മോടി പിടിപ്പിക്കാൻ മാത്രം വി എസ് മുടക്കിയത് 82.29 ലക്ഷം; വീട്ടുസാധനങ്ങൾ വാങ്ങാൻ 13.6 ലക്ഷം
തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻ സർക്കാറിന്റെ കാലത്ത് മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ചെലവാക്കിയ തുകയുടെ പേരിലായിരുന്നു തർക്കം. എന്നാൽ മുൻ സർക്കാറിന്റെ കാലത്ത് അനാവശ്യ ചിലലവിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അചച്യുതാനന്ദനും ഒട്ടും മോശമായിരുന്നില്ലെന്ന് പുറത്തുവരുന്ന വിവരങ്ങൾ. വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് മോടിപിടിപ്പിക്കാനായി ചെലവാക്കിയത് 82.29 ലക്ഷം രൂപയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഔദ്യോഗിക വസതിയിൽ സാധന സാമഗ്രികൾ വാങ്ങാൻ 13.60 ലക്ഷം രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഐ.സി.ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് ചെലവു വെളിപ്പെടുത്തിയത്. വിഎസിന്റെ കാലത്ത് സിവിൽ ജോലികൾക്ക് 61.47 ലക്ഷം രൂപയും വൈദ്യുതി ജോലികൾക്ക് 17.79 ലക്ഷം രൂപയും ചെലവാക്കി. ഫർണിച്ചർ റിപ്പയറിങ്ങിനും പോളിഷിങ്ങിന
തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻ സർക്കാറിന്റെ കാലത്ത് മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ചെലവാക്കിയ തുകയുടെ പേരിലായിരുന്നു തർക്കം. എന്നാൽ മുൻ സർക്കാറിന്റെ കാലത്ത് അനാവശ്യ ചിലലവിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അചച്യുതാനന്ദനും ഒട്ടും മോശമായിരുന്നില്ലെന്ന് പുറത്തുവരുന്ന വിവരങ്ങൾ.
വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് മോടിപിടിപ്പിക്കാനായി ചെലവാക്കിയത് 82.29 ലക്ഷം രൂപയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഔദ്യോഗിക വസതിയിൽ സാധന സാമഗ്രികൾ വാങ്ങാൻ 13.60 ലക്ഷം രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഐ.സി.ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് ചെലവു വെളിപ്പെടുത്തിയത്. വിഎസിന്റെ കാലത്ത് സിവിൽ ജോലികൾക്ക് 61.47 ലക്ഷം രൂപയും വൈദ്യുതി ജോലികൾക്ക് 17.79 ലക്ഷം രൂപയും ചെലവാക്കി. ഫർണിച്ചർ റിപ്പയറിങ്ങിനും പോളിഷിങ്ങിനും 1,62,736 രൂപയും കർട്ടൻ സെറ്റിങ് ഇനത്തിൽ 1,39,806 രൂപയും ചെലവായി. ടെലിഫോൺ ചാർജ് ഇനത്തിൽ 8.14 ലക്ഷം രൂപയും ഓഫിസിലെ ടെലിഫോണിനു മാത്രം 4.92 ലക്ഷം രൂപയും ചെലവഴിച്ചു. അതിഥി സൽക്കാരത്തിനായി 1.84 ലക്ഷം രൂപയും യാത്രാബത്ത ഇനത്തിൽ ഏഴു ലക്ഷം രൂപയും ചെലവായി.
2006-11 കാലയളവിൽ പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടി താമസിച്ചപ്പോൾ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചതു 5.67 ലക്ഷം രൂപ. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ ഈ വീട്ടിലാണു താമസം. പിണറായി സർക്കാർ ചുമതലയേൽക്കുന്നതുമായി ബന്ധപ്പെട്ട് 3,56,19,991 രൂപയുടെ പരസ്യം പത്രദൃശ്യമാദ്ധ്യമങ്ങൾക്ക് നൽകിയതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. അച്ചടി മാദ്ധ്യങ്ങൾക്ക് 2,52,59,991 രൂപയുടേയും ദൃശ്യമാദ്ധ്യമങ്ങൾക്ക് ഏകദേശം 1,03,50,000 രൂപയുടേയും പരസ്യമാണ് നൽകിയത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരസ്യങ്ങൾ നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഈ സർക്കാർ അധികാരമേറ്റ ഉടൻ മന്ത്രിമന്ദിരങ്ങൾ അനാവശ്യമായി മോടി പിടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് അറ്റകുറ്റപ്പണിക്കൽക്ക് വേണ്ടി തന്നെ ലക്ഷങ്ങൾ ചെലവിടേണ്ടിയും വന്നു.