- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാളപിതാവിനും ഗോമാതാവിനും വേണ്ടി ബിജെപി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; വിദേശത്ത് കറങ്ങുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം.. ഗോസംരക്ഷണം...എന്ന് പറയും, ഇത് കേട്ട് തുള്ളി ചാടാൻ കുറച്ച് ശിങ്കിടികളും': ബീഫ് വിഷത്തിലെ പ്രത്യേക സമ്മേളനത്തിൽ വി എസ് കത്തിക്കയറിയത് ഇങ്ങനെ
തിരുവനന്തപുരം: ബീഫ് നിരോധന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്ന് പ്രത്യേക സമ്മേളനം തന്നെ ചേർന്നിരുന്നു. ഒ രാജഗോപാൽ ഒഴിയുള്ള എല്ലാവരുടെയും വിമർശനം കേന്ദ്രത്തിലെ ബിജെപി സർക്കാറിനെതിരെയായിരുന്നു. പല വിധത്തിൽ വിമർശനങ്ങൾ ഉണ്ടായി. ഒടുവിൽ കേന്ദ്രത്തിന്റെ കന്നുകാലി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിഞ്ഞു. എന്തായാലും സഭയിൽ പേരു കൊണ്ട് ശ്രദ്ധേയരായവരുമുണ്ട്. വി എസ് അച്യുതാനന്ദന്റെ പ്രസംഗമാണ് ഇതിൽ ഏറെയും ശ്രദ്ധിക്കപ്പെട്ടത്. പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് കശാപ്പ് നിരോധന വിജ്ഞാപനം തയ്യാറാക്കിയതെന്ന് വി എസ് സഭയിൽ പറഞ്ഞു. മോദി വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോൾ കേരളജനതയുടെ വികാരം ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു കൊടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. നിയമസഭയിൽ കത്തിക്കയറിയ പ്രസംഗത്തിൽ അദ്ദേഹം ബിജെപി സർക്കാറിനെ ശരിക്കും പരിഹസിക്കുകയാണ് ചെയ്തത്. വി എസ് നിയമസഭയിൽ നടത്തിയ പ്രസംഗം ഇങ്ങനെയാണ്: 'പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്
തിരുവനന്തപുരം: ബീഫ് നിരോധന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്ന് പ്രത്യേക സമ്മേളനം തന്നെ ചേർന്നിരുന്നു. ഒ രാജഗോപാൽ ഒഴിയുള്ള എല്ലാവരുടെയും വിമർശനം കേന്ദ്രത്തിലെ ബിജെപി സർക്കാറിനെതിരെയായിരുന്നു. പല വിധത്തിൽ വിമർശനങ്ങൾ ഉണ്ടായി. ഒടുവിൽ കേന്ദ്രത്തിന്റെ കന്നുകാലി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിഞ്ഞു. എന്തായാലും സഭയിൽ പേരു കൊണ്ട് ശ്രദ്ധേയരായവരുമുണ്ട്. വി എസ് അച്യുതാനന്ദന്റെ പ്രസംഗമാണ് ഇതിൽ ഏറെയും ശ്രദ്ധിക്കപ്പെട്ടത്.
പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് കശാപ്പ് നിരോധന വിജ്ഞാപനം തയ്യാറാക്കിയതെന്ന് വി എസ് സഭയിൽ പറഞ്ഞു. മോദി വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോൾ കേരളജനതയുടെ വികാരം ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു കൊടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. നിയമസഭയിൽ കത്തിക്കയറിയ പ്രസംഗത്തിൽ അദ്ദേഹം ബിജെപി സർക്കാറിനെ ശരിക്കും പരിഹസിക്കുകയാണ് ചെയ്തത്.
വി എസ് നിയമസഭയിൽ നടത്തിയ പ്രസംഗം ഇങ്ങനെയാണ്: 'പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് ബിജെപി. അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകൾ മാത്രം മാംസവ്യാപാരം നടത്തിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നത്.''കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിർക്കുന്നത്. എന്നാൽ ധവളവിപ്ലവത്തിന്റെ ഭാഗമായാണ് നമ്മൾ കാളകളുടെ എണ്ണം വന്ധ്യംകരിച്ചു നിർത്തുന്നത്.'
നാം സാധാരണ കർഷകരുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ക്ഷീരകർഷകരുടേയും കശാപ്പ് തൊഴിൽ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനങ്ങളുടെ നാടാണ് കേരളം. കോഫി ഹൗസ് മാതൃകയിൽ കശാപ്പ് ശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. ബീഫിൽ നിന്ന് മൂല്യവർധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്തണം.'
'അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ പേരിൽ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാൻ കമ്മീഷൻ വാങ്ങുകയും ചെയ്ത ബിജെപി വൻകിട കശാപ്പ് മുതലാളിമാരിൽ നിന്ന് ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നത്. തെരുവുനായകളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാർ കണക്കാക്കുന്നത്. അത്തരം ചില സന്ന്യാസിമാർ വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്ത കാലത്താണല്ലോ. ഈ പോക്കുപോയാൽ ബിജെപിയുടെ കാര്യത്തിൽ അടുത്തു തന്നെ ഒരു തീരുമാനമാകും.'
'പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ വലപ്പോഴും ഇന്ത്യയിലെത്തുമ്പോൾ നമ്മുടെ ബിജെപി എംഎൽഎ കേരളത്തിന്റെ വികാരം അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണം. യൂറോപ്പിൽ ചുറ്റിതിരിയുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം. ഗോസംരക്ഷണം, എന്ന് പറയുകയാണ്. അത് കേട്ട് തുള്ളി ചാടാൻ കുറച്ച് ശിങ്കിടികളും.'
'ബിജെപി എന്ന ട്രോജൻ എന്ന കുതിരയുടെ ഉള്ളിൽ സംഘപരിവാറിന്റെ കുറുവടിക്കാരാണുള്ളത് എന്നതിനുള്ള തെളിവാണ് ഇന്നലെ എകെജി ഭവനിൽ കണ്ടത്. എന്തായാലും നാം ചർച്ച ചെയ്ത പ്രശ്നങ്ങൾ സഭയിലെ ബിജെപി അംഗം ബിജെപി നേതൃത്വത്തെ അറിയിക്കും എന്ന് പ്രതീക്ഷിക്കാം.' വിഎസിന്റെ പ്രസംഗം സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.