- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധം ചെയ്യുന്ന പട്ടാളക്കാർക്കു രക്തം നൽകണമെന്നു പറഞ്ഞതിന്റെ പേരിൽ 52-ാം വയസിൽ ആദ്യ നടപടി; ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റുകാരൻ കൂടുതൽ നടപടിയും വാങ്ങിയതു പിണറായിയുടെ പേരിൽ; എട്ടാമത്തെ നടപടിയിലും കൂസലില്ലാതെ വി എസ്
തിരുവനന്തപുരം: ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റു നേതാവായ വി എസ് അച്യുതാനന്ദൻ പാർട്ടിയിൽ നിന്നു നേരിട്ടത് എട്ടാമത്തെ നടപടി. 52-ാം വയസിലായിരുന്നു പാർട്ടിയിൽ നിന്ന് ആദ്യ നടപടി നേരിട്ടത്. 93-ാം വയസിൽ ദീർഘമായ സംഘടനാ ജീവിതത്തിലെ എട്ടാം നടപടിയും നേരിടുമ്പോൾ അതിനെ കൂസലില്ലാതെയാണു വി എസ് സ്വീകരിച്ചത്. സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണു വി എസ്. പാർട്ടി അച്ചടക്ക ലംഘനത്തിന് ആദ്യ നടപടിക്ക് വിധേയനായത് 1964ൽ 52ാം വയസ്സിലാണ്. 1964ൽ സിപിഐ(എം) രൂപവത്കൃതമാവുമ്പോൾ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു വി എസ്. ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെയും മറ്റ് നേതാക്കളെയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. അതിർത്തിയിൽ യുദ്ധം ചെയ്യുന്ന പട്ടാളക്കാർക്ക് രക്തം നൽകണമെന്ന ആശയം വി എസ് മുന്നോട്ടുവച്ചു. ഇത് ജയിലിൽ പ്രവർത്തകർ തമ്മിലുള്ള ആശയ സംഘർഷത്തിലേക്ക് നയിച്ചു. വിവാദം വാർത്തയായതോടെ വി.എസിനെ ജയിൽ മോചിതനായ ശേഷം കേന്ദ്ര കമ്മിറ്റിയിൽനിന്ന് തരംതാഴ്‌ത്തി. 1998ൽ പാലക
തിരുവനന്തപുരം: ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റു നേതാവായ വി എസ് അച്യുതാനന്ദൻ പാർട്ടിയിൽ നിന്നു നേരിട്ടത് എട്ടാമത്തെ നടപടി. 52-ാം വയസിലായിരുന്നു പാർട്ടിയിൽ നിന്ന് ആദ്യ നടപടി നേരിട്ടത്. 93-ാം വയസിൽ ദീർഘമായ സംഘടനാ ജീവിതത്തിലെ എട്ടാം നടപടിയും നേരിടുമ്പോൾ അതിനെ കൂസലില്ലാതെയാണു വി എസ് സ്വീകരിച്ചത്.
സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണു വി എസ്. പാർട്ടി അച്ചടക്ക ലംഘനത്തിന് ആദ്യ നടപടിക്ക് വിധേയനായത് 1964ൽ 52ാം വയസ്സിലാണ്. 1964ൽ സിപിഐ(എം) രൂപവത്കൃതമാവുമ്പോൾ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു വി എസ്.
ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെയും മറ്റ് നേതാക്കളെയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. അതിർത്തിയിൽ യുദ്ധം ചെയ്യുന്ന പട്ടാളക്കാർക്ക് രക്തം നൽകണമെന്ന ആശയം വി എസ് മുന്നോട്ടുവച്ചു. ഇത് ജയിലിൽ പ്രവർത്തകർ തമ്മിലുള്ള ആശയ സംഘർഷത്തിലേക്ക് നയിച്ചു. വിവാദം വാർത്തയായതോടെ വി.എസിനെ ജയിൽ മോചിതനായ ശേഷം കേന്ദ്ര കമ്മിറ്റിയിൽനിന്ന് തരംതാഴ്‌ത്തി.
1998ൽ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ സിഐടി.യു പക്ഷത്തെ വെട്ടിനിരത്തിയതിന് വി.എസിനെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. വി.എസിന് വൈരനിര്യാതനബുദ്ധിയെന്ന് കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു. 2006ൽ വി എസ് മുഖ്യമന്ത്രിയായ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് എ.ഡി.ബി വായ്പ വാങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ പേരിൽ മന്ത്രിമാരായ തോമസ് ഐസക്കിനും പാലോളി മുഹമ്മദ് കുട്ടിക്കുമെതിരെ പരസ്യ വിമർശനം നടത്തി. അതിന് കേന്ദ്ര നേതൃത്വം വി.എസിനെ പരസ്യമായി ശാസിച്ചു.
അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള വിഭാഗീയ തർക്കം മൂർച്ഛിച്ചതോടെ 2007 മെയ് 26ന് ഇരുവരെയും പി.ബിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. നാലുമാസശേഷം 2007 ഒക്ടോബർ ഒന്നിന് കൊൽക്കത്ത സി.സിയിൽ രണ്ടുപേരെയും തിരിച്ചെടുത്തു. പിന്നീട് 2012ൽ പ്രതിപക്ഷ നേതാവായിരിക്കെ, പാർട്ടി നിലപാട് വെല്ലുവിളിച്ച് കൂടങ്കുളം ആണവനിലയ വിരുദ്ധസമരത്തിന് പിന്തുണ അർപ്പിക്കാൻ പുറപ്പെട്ടു. അതിന് കേന്ദ്ര കമ്മിറ്റി ശാസന ഏറ്റുവാങ്ങി.
2013ൽ പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് ആക്ഷേപിച്ചതിന് വീണ്ടും ശാസിച്ചു. ഇപ്പോൾ 2015 ഫെബ്രുവരിയിലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയതടക്കമുള്ള അച്ചടക്ക ലംഘനത്തിനണു താക്കീത് നേരിട്ടത്.



