- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോ പാർക്കിനെ ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിൽക്കാൻ ശ്രമിച്ച ഉമ്മൻ ചാണ്ടിയുടെ 'പിൻകാൽ സല്യൂട്ട്' ചെറുപ്പക്കാർക്ക് വെല്ലുവിളി; ദുർഭൂതമായി കംപ്യൂട്ടറിനെ വിശേഷിപ്പിച്ച ആളെന്ന് വിമർശിച്ച മുഖ്യമന്ത്രിക്ക് വിഎസിന്റെ മറുപടി: സൈബർ ലോകത്തും നേതാക്കളുടെ പോര് കൊഴുക്കുന്നു
തിരുവനന്തപുരം: ഏതാനും വർഷങ്ങളായി നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിടേണ്ടി വന്നിട്ടുള്ള ശക്തമായ എതിരാളി ആരാണെന്ന് ചോദിച്ചാൽ അത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാണെന്ന കാര്യം ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞേക്കും. അത്രയ്ക്ക് രൂക്ഷമായ ഭാഷയിൽ തന്നെ വി എസ് ഉമ്മൻ ചാണ്ടിയെ നേരിട്ടുണ്ട്. ഇപ്പോഴിതാ ഇരു നേതാക്കളും തമ്മിലുള്ള പോര് സൈബർ ലോകത്തും കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം വി എസ് കൂടി ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര്് മുറുകിയത്. വി എസ് ഫേസ്‌ബുക്കിൽ എത്തിയതിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിരുന്നു. സിപിഎമ്മിന്റെ കമ്പ്യൂട്ടർ വിരുദ്ധ സമരത്തെ ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രി വിഎസിനെ പരിഹസിച്ച് എഴുതിയത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ദുർഭൂതമായി കംപ്യൂട്ടറിനെ വിശേഷിപ്പിച്ച വി എസ് അച്യുതാനന്ദൻ നവമാദ്ധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞത് നന്നായെന്നാണ് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിച്ചത്. തന്റെ ഔദ്യോഗിക ഫ
തിരുവനന്തപുരം: ഏതാനും വർഷങ്ങളായി നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിടേണ്ടി വന്നിട്ടുള്ള ശക്തമായ എതിരാളി ആരാണെന്ന് ചോദിച്ചാൽ അത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാണെന്ന കാര്യം ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞേക്കും. അത്രയ്ക്ക് രൂക്ഷമായ ഭാഷയിൽ തന്നെ വി എസ് ഉമ്മൻ ചാണ്ടിയെ നേരിട്ടുണ്ട്. ഇപ്പോഴിതാ ഇരു നേതാക്കളും തമ്മിലുള്ള പോര് സൈബർ ലോകത്തും കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം വി എസ് കൂടി ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര്് മുറുകിയത്.
വി എസ് ഫേസ്‌ബുക്കിൽ എത്തിയതിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിരുന്നു. സിപിഎമ്മിന്റെ കമ്പ്യൂട്ടർ വിരുദ്ധ സമരത്തെ ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രി വിഎസിനെ പരിഹസിച്ച് എഴുതിയത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ദുർഭൂതമായി കംപ്യൂട്ടറിനെ വിശേഷിപ്പിച്ച വി എസ് അച്യുതാനന്ദൻ നവമാദ്ധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞത് നന്നായെന്നാണ് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിച്ചത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വി.എസിന് എഴുതിയ തുറന്ന കത്തിലാണ് എൺപതുകളിലെ സമരത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മിപ്പിച്ചത്.
80 കളിൽ നടന്ന കമ്പ്യൂട്ടർ വിരുദ്ധ സമരം മൂലം ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത് 80 കൾ മുതൽ ഈ മേഖലയിലെ വളർച്ചക്ക് അടിത്തറയിടാൻ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കിൽ, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാൻ കഴിയുമായിരുന്നവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് അതേ നാണയത്തിൽ തന്നെ വി എസ് മറുപടി നൽകി. ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട്..!!? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മറുപടിയിൽ ഉമ്മൻ ചാണ്ടിയെ അതിരൂക്ഷമായാണ് വി എസ് വിമർശിച്ചത്.
28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച ഇൻഫോപാർക്ക് ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴത്തെ ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാൻ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാൽ ചർമശക്തി ഉള്ളതുകൊണ്ടാണെന്ന് വി എസ് മറുപടി പോസ്റ്റിൽ പറയുന്നു.
ഉമ്മൻ ചാണ്ടിയുടെ പിൻകാൽ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ കഠയും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാർ. അല്പം ചരിത്രത്തിലേക്ക് കടക്കാം. ഘഉഎ സർക്കാരുമായി ഉണ്ടാക്കിയ കരാറുനനുസരിച്ച് സ്മാർട്ട് സിറ്റി 2016ൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു.
അങ്ങനെ 33000 പേർക്ക് ജോലി ലഭിക്കുമായിരുന്നു. 2013ൽ പൂർത്തിയാക്കേണ്ട ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയെന്ന് വീമ്പടിക്കുന്നത്. ഉത്ഘാടന മാമാങ്കം നടത്തിയ ഈ സ്ഥലത്ത് ഒരു വലിയ കമ്പനി പോലും വന്നിട്ടില്ല. വന്നതാകട്ടേ ചില തട്ടുകടകളും ബാർബർഷോപ്പുകളും മാത്രം. അവിടെ പോയി നോക്കുന്ന ആർക്കും ഇത് മനസ്സിലാകും. മുഖ്യമന്ത്രി നിങ്ങളുടെ ഉളുപ്പില്ലായ്മയ്ക്ക് മുന്നിൽ ഞാൻ നമസ്‌ക്കരിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.റ്റി. പാർക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടത്പക്ഷ സർക്കാരാണെന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ താങ്കൾക്ക് മനസ്സിലാകുമെന്നും വി എസ് ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായ വി എസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ എത്തിയതോടെ വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. തുടങ്ങി രണ്ട് ദിവസം കൊണ്ട് തന്നെ എഴുപതിനായിരത്തിലേറെ ലൈക്കാല് ലഭിച്ചത്. വി എസ് ഫേസ്‌ബുക്കിൽ എത്തിയത് അറിഞ്ഞ് മണിക്കൂറുകൾ കൊണ്ട് തന്നെ പതിനായിരക്കണക്കിന് പേർ ഫേസ്‌ബുക്ക് പേജ് ലൈക്കി ചെയ്തിരുന്നു.