തിരുവനന്തപുരം: വിജയം ഭക്ഷിക്കേണ്ട ജനങ്ങളെ പരാജയം ഭക്ഷിക്കാൻ ഇടവരുത്തരുതെന്നും അതിനായി നമ്മൾ ജാഗരൂകരായിരിക്കണമെന്നും വി എസ്.അച്യുതാനന്ദൻ. തന്റെ ഏറ്റവും പുതിയ ട്വിറ്റർ കുറിപ്പിലാണ് വി എസ് ഈ വരികൾ കുറിച്ചിട്ടത്.

പിണറായി വിജയൻ മന്ത്രിസഭ നാളെ അധികാരത്തിൽ വരാനിരിക്കെ വി എസ് കുറിച്ചിട്ട ഈ വരികളുടെ അർത്ഥങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ മാദ്ധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. നേരത്തെ പിണറായി വിജയൻ കാണാനെത്തിയ ശേഷം അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. വിലക്കയറ്റം തടയാൻ നടപടി വേണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.