- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തന്റെ നിലപാട് അറിയിച്ചത്. പാർട്ടി മുൻ നേതൃത്വം ഘടകക്ഷിക
തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തന്റെ നിലപാട് അറിയിച്ചത്.
പാർട്ടി മുൻ നേതൃത്വം ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയതായും തെറ്റായ നയങ്ങൾ തുടർന്നത് പാർട്ടി ക്ഷയിപ്പിച്ചുവെന്നും വി എസ് ആരോപിച്ചു. വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ട് വന്ന് പുതിയ നേതൃത്വം പാർട്ടിയെ ശക്തപ്പെടുത്തുമെന്ന് വി എസ് പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ നേതൃത്വത്തിന് കീഴിൽ പാർട്ടി മുൻപില്ലാത്ത വിധം ശക്തിപ്പെടുത്തും. ജെ.ഡി.യു, ആർ.എസ്‌പി എന്നിവരെ തിരിച്ചുകൊണ്ടുവരാൻ യച്ചൂരിയുടെ നേതൃത്വം സഹായകരമാകുമെന്നും വി എസ്. അച്യുതാനന്ദൻ പറഞ്ഞു.
നേരത്തെ സിപിഎമ്മിൽ മാറ്റത്തിന്റെ തുടക്കമാണിതെന്ന് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവു കൂടിയായ വി എസ് പറഞ്ഞിരുന്നു. യെച്ചൂരിയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും വി എസ് പറഞ്ഞു. കേരളത്തിലേക്ക് മടങ്ങാൻ പാർട്ടി കോൺഗ്രസ് വേദി വിട്ട വി എസ്.അച്യുതാനന്ദൻ, യെച്ചൂരി ജനറൽ സെക്രട്ടറി ആകുമെന്ന് ഉറപ്പായതോടെ തിരികെയെത്തുകയും ചെയ്തിരുന്നു. ഇതേസമയം, വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കിയത് സ്വാഗതാർഹമാണെന്ന് പി.ബി അംഗം കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്നും ഒഴിവാക്കപ്പെട്ട വിഎസിനെ മുതിർന്ന നേതാവ് എന്ന പരിഗണന വച്ചാണ് പ്രത്യേക ക്ഷണിതാവാക്കിയത്. കഴിഞ്ഞ തവണയും പ്രായത്തിന്റെ കാര്യത്തിൽ ഇളവ് നൽകിയാണ് വി.എസിനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തിയത്. ഇത്തവണ സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ചനിലപാട് വി എസ്സിനെ ഒഴിവാക്കണമെന്നായിരുന്നു. സ്ഥാപകനേതാവ് എന്ന നിലയിൽ ഒടുവിൽ വി.എസിന് പ്രത്യേക പരിഗണന നൽകി ക്ഷണിതാവാക്കാൻ തീരുമാനിക്കുകയായിരുന്നു.