- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് വേദിയിലും 'വി എസ് തരംഗം'; ഇന്ത്യ-യുഎഇ മത്സരത്തിനിടെ പ്രതിപക്ഷ നേതാവിന്റെ ചിത്രവും പാർട്ടി പതാകയും ഉയർത്തി ആരാധകർ; ക്രിക്കറ്റ് ഗ്രൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടേതായി പാറിയ ആദ്യ പതാകയെന്ന 'റെക്കോർഡ്' ഇനി സിപിഎമ്മിന്
പെർത്ത്: ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ വി എസ് അച്യുതാനന്ദനും സിപിഎമ്മിനും എന്തുകാര്യം എന്നു ചോദിക്കാൻ വരട്ടെ. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇക്കുറി വി എസ് അച്യുതാനന്ദനും സിപിഎമ്മും ഇടം പിടിച്ചതായാണ് മൈതാനത്തുനിന്നുള്ള കാഴ്ചകൾ വ്യക്തമാക്കുന്നത്. ഇന്ത്യ-യുഎഇ മത്സരം നടന്ന പെർത്തിലെ വാക്ക സ്റ
പെർത്ത്: ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ വി എസ് അച്യുതാനന്ദനും സിപിഎമ്മിനും എന്തുകാര്യം എന്നു ചോദിക്കാൻ വരട്ടെ. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇക്കുറി വി എസ് അച്യുതാനന്ദനും സിപിഎമ്മും ഇടം പിടിച്ചതായാണ് മൈതാനത്തുനിന്നുള്ള കാഴ്ചകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ-യുഎഇ മത്സരം നടന്ന പെർത്തിലെ വാക്ക സ്റ്റേഡിയത്തിലാണ് വി എസിന് അഭിവാദ്യമർപ്പിച്ച് മലയാളി ആരാധകർ ബാനർ ഉയർത്തിയത്.
വി എസ് അച്യുതാനന്ദന്റെ പേരിലുള്ള ഫേസ്‌ബുക്ക് കമ്യൂണിറ്റി പേജിലാണ് വി എസിന്റെ ചിത്രമുള്ള പോസ്റ്റർ പിടിച്ച് ആരാധകർ നിൽക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. ലോകത്തെ ഏറ്റവും ജനകീയനായ രണ്ടാമത്തെ കമ്യൂണിസ്റ്റ് നേതാവിന് അഭിവാദ്യം എന്ന ബാനറുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. അരിവാൾ ചുറ്റിക പതിപ്പിച്ച ചെങ്കൊടിയും ഇവർ കൈയിൽ ഏന്തിയിരുന്നു.
ഇതോടെ ക്രിക്കറ്റിൽ മറ്റൊരു 'റെക്കോർഡും' പിറന്നതായി വേണം കരുതാൻ. ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടി ഇടംനേടി എന്ന 'റെക്കോർഡ്' ഒരുപക്ഷേ ഈ 'പ്രകടന'ത്തിലൂടെ സിപിഎമ്മിനു ലഭിക്കാനും ഇടയുണ്ട്. ആദ്യമായി ക്രിക്കറ്റ് മൈതാനത്തു ബാനറിൽ ഇടം നേടിയ രാഷ്ട്രീയ നേതാവെന്ന 'നേട്ടം' വി എസിനും സ്വന്തമാകും.