തിരുവനന്തപുരം: ബിഹാറിൽ വൻ വിജയം നേടിയ മഹാസഖ്യത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അഭിനന്ദിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാ ആശംസയും അറിയിക്കുന്നതായും വി എസ് പറഞ്ഞു.

മഹാസഖ്യത്തെ അഭിനന്ദിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും രംഗത്തെത്തി. രാജ്യത്ത് നല്ല ദിനങ്ങൾ തുടങ്ങുകയാണെന്നു സീതാറാം യെച്ചൂരിയുടെ പറഞ്ഞു. ഡൽഹിയിൽ തന്നെ മോദി തരംഗം അവസാനിച്ചിരുന്നു. കേരളവും ബീഹാറും ഇത് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതൽ രാജ്യത്തിന്റെ മതേതരഘടനയെ തകർക്കുന്നതായിരുന്നു ബിജെപിയുടെ നീക്കങ്ങൾ. ഈ വർഗീയ പ്രചാരണത്തിന് ബിഹാർ ജനത തിരിച്ചടി നൽകിയിരിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.