മനാമ: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ ബഹ്‌റൈൻ സന്ദർശനം റദാക്കി. ഈ മാസം 15 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനായിരുന്നു ഈ പ്രാവശ്യം വി എസ് ബഹറിനിൽ എത്തെണ്ടിയിരുന്നത്.

എന്നാൽ ഉദ്ഘാടകനും മുഖ്യാതിഥിയുമായിരുന്ന വി എസ് അച്ചുതാനന്ദന്റെ അസൗകര്യം കാരണം സമാപന സമ്മേളനം മാറ്റിവച്ച വിവരം എസ് എൻ സി എസ് ഇന്ന് വാർത്താക്കൂറുപ്പിലൂടെ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു

പാർട്ടി വിലക്കാണ് ഇത്തവണ വി എസ് അച്ചുതാനന്ദന്ററ വരവിന് വിലങ്ങ് തടിയായത് എന്ന് സൂചന. സമാപന സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിച്ചപ്പോൾ തന്നെ വി എസ് പങ്കെടുക്കില്ല എന്ന് സിപിഐ (എം ) പോഷക സംഘടന ഭാരവാഹികളുടെ ഇടയിൽ സംസാരമുണ്ടായിരുന്നു
.
ഇത് രണ്ടാം തവണയാണ് വി എസിന്റെ ബഹ്‌റൈൻ സന്ദർശനം മുടങ്ങുന്നത് .5 വർഷങ്ങൾക്ക് മുമ്പ് ഇതേ സംഘടനയുടെ 20 വാർഷിക ആഘോഷ വേളയിലും വി എസിനെ ക്ഷണിച്ചിരുന്നു അന്നും പാർട്ടിയുടെ വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു.