- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരൻ കണ്ണുരുട്ടിയപ്പോൾ ശബരീനാഥ് ചിപ്പിക്കുള്ളിൽ മറഞ്ഞിരുന്ന മുത്താണെന്ന് വി എസ് ജോയി; അരുവിക്കരയിൽ സ്ഥാനാർത്ഥിക്കെതിരെ വിമർശനം ഉന്നയിച്ച കെഎസ് യു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആത്മവിശ്വസം ഉയർത്തി കെഎസ് യുവും പ്രചരണ രംഗത്തെത്തി. ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയ നടപടിയെ വിമർശിച്ച് നേരത്തെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി രംഗത്തെത്തിയിരുന്നു. എന്നാൽ, നിലപാട് മാറ്റിയ ജോയി ഇപ്പോൾ പറയുന്നത് ശബരീനാഥൻ ചിപ്പിക്കുള്ളിൽ മ
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആത്മവിശ്വസം ഉയർത്തി കെഎസ് യുവും പ്രചരണ രംഗത്തെത്തി. ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയ നടപടിയെ വിമർശിച്ച് നേരത്തെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി രംഗത്തെത്തിയിരുന്നു. എന്നാൽ, നിലപാട് മാറ്റിയ ജോയി ഇപ്പോൾ പറയുന്നത് ശബരീനാഥൻ ചിപ്പിക്കുള്ളിൽ മറഞ്ഞിരുന്ന മുത്താണെന്നാണ്.
സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് കെ.എസ്.യു എതിർപ്പ് പ്രകടിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് അടഞ്ഞ അദ്ധ്യായമാണെന്നും പോസ്റ്റുമോർട്ടത്തിന് ഇല്ലെന്നും വി എസ് ജോയ് വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് ശബരീനാഥനെതിരെ രൂക്ഷ വിമർശനമായിരുന്നു കെ.എസ്.യു നേതൃത്വം ഉന്നയിച്ചിരുന്നത്. ശബരീനാഥന് വിജയ സാധ്യതയില്ലെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്ന കെ.എസ്.യു നേതൃത്വം ജി. കാർത്തികേയന്റെ ഭാര്യയായ ഡോ. എം ടി സുലേഖയെ സ്ഥാനാർത്ഥിയാക്കണമെന്നും അതിന് തയ്യാറല്ലെങ്കിൽ പ്രവർത്തി പരിചയമുള്ള മുതിർന്ന പാർട്ടിനേതാക്കളെ രംഗത്തിറക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അരുവിക്കരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കെ.എസ്.യുവിന്റെ നിലപാടുകളെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, അരുവിക്കരയിൽ നടക്കുന്നത് കോളജ് യൂണിയൻ തെരഞ്ഞെടുപ്പല്ലെന്ന് വ്യക്തമാക്കിയിരുന്നു. കെപിസിസി നേതൃത്വത്തിന്റെ കടുത്ത നിലപാടോടെയാണ് വി എസ് ജോയി നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത്.