- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി അഴിമതി വീരൻ; ലീഗ് വർഗീയതയ്ക്കു കുപ്രസിദ്ധി നേടിയ പാർട്ടി; ഇടതുപക്ഷത്തിന് ഇവരോട് യോജിക്കാനാകില്ലെന്നു വി എസ്
തിരുവനന്തപുരം: കെ എം മാണി അഴിമതി വീരനാണെന്നും മുസ്ലിം ലീഗ് വർഗീയതയ്ക്കു കുപ്രസിദ്ധി നേടിയ പാർട്ടിയാണെന്നും വി എസ് അച്യുതാനന്ദൻ. ഇടതുപക്ഷത്തിന് ഇവരോട് യോജിക്കാനാകില്ലെന്നും വി എസ് പറഞ്ഞു. മാണിയോടും ലീഗിനോടും സിപിഐ(എം) മൃദുസമീപനം സ്വീകരിക്കുന്നെന്ന വാർത്തകൾക്കിടെയാണ് കടുത്ത എതിർപ്പുമായി വി എസ് രംഗത്തെത്തിയത്. ഈ പാർട്ടികൾ വച്ചുപുലർത്തുന്ന ആശയങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വി എസ് പറഞ്ഞു. കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ യുഡിഎഫിലെ ഭിന്നത മുതലെടുത്ത് മാണി വിഭാഗത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിന്റെ വാതിലുകൾ തുറന്നിട്ട് സിപിഐഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതിയിരുന്നു. ലീഗിനെ കൂടെകൂട്ടാൻ ഒരുക്കമാണെന്ന തരത്തിൽ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും പ്രസ്താവന നടത്തിയിരുന്നു.
തിരുവനന്തപുരം: കെ എം മാണി അഴിമതി വീരനാണെന്നും മുസ്ലിം ലീഗ് വർഗീയതയ്ക്കു കുപ്രസിദ്ധി നേടിയ പാർട്ടിയാണെന്നും വി എസ് അച്യുതാനന്ദൻ. ഇടതുപക്ഷത്തിന് ഇവരോട് യോജിക്കാനാകില്ലെന്നും വി എസ് പറഞ്ഞു.
മാണിയോടും ലീഗിനോടും സിപിഐ(എം) മൃദുസമീപനം സ്വീകരിക്കുന്നെന്ന വാർത്തകൾക്കിടെയാണ് കടുത്ത എതിർപ്പുമായി വി എസ് രംഗത്തെത്തിയത്. ഈ പാർട്ടികൾ വച്ചുപുലർത്തുന്ന ആശയങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വി എസ് പറഞ്ഞു.
കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ യുഡിഎഫിലെ ഭിന്നത മുതലെടുത്ത് മാണി വിഭാഗത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിന്റെ വാതിലുകൾ തുറന്നിട്ട് സിപിഐഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതിയിരുന്നു. ലീഗിനെ കൂടെകൂട്ടാൻ ഒരുക്കമാണെന്ന തരത്തിൽ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും പ്രസ്താവന നടത്തിയിരുന്നു.
Next Story