- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മർദനോപാധിയല്ല പൊലീസ്; {{സിപിഎം}} നേതാവിനെ മർദിച്ച പൊലീസുകാരനെ വധശ്രമത്തിനു കേസെടുത്തു സർവീസിൽ നിന്നു പിരിച്ചുവിടണം; പൊലീസിന്റെ മനോവീര്യം കാട്ടേണ്ടതു ജനങ്ങളെ ഭീതിയിൽ ആഴ്‌ത്തിയല്ല; ഇത് ഇടതുഭരണമെന്ന് ഓർക്കണം: വിമർശനവുമായി വി എസ്
തിരുവനന്തപുരം: പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മർദനോപാധിയല്ല പൊലീസെന്നു വി എസ് പറഞ്ഞു. സിപിഐ(എം) നേതാവിനെ മർദിച്ച പൊലീസുകാരനെ വധശ്രമത്തിനു കേസെടുത്തു സർവീസിൽ നിന്നു പിരിച്ചുവിടണം. പൊലീസിന്റെ മനോവീര്യം കാട്ടേണ്ടതു ജനങ്ങളെ ഭീതിയിൽ ആഴ്‌ത്തിയല്ല. ഇത് ഇടതുഭരണമെന്നു പൊലീസ് ഓർക്കണമെന്നും വി എസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഫോർട്ട് കൊച്ചിയിൽ കടൽത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവത്തിലും കമൽ സി ചവറയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലുമാണു പൊലീസിനെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. ഭരണകൂടത്തിന്റെ മർദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വി എസ് പറഞ്ഞു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തേയും ഫോർട്ട് കൊച്ചിയിൽ പൊലീസ് മർദ്ദിച്ച സംഭവത്തിന്റെയും കമൽ സി ചവറയെ ദേശീയ ഗാനത്തെ അധിക്ഷേപിച്ചതായി ആരോപിച്ച് കസ്റ്റ
തിരുവനന്തപുരം: പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മർദനോപാധിയല്ല പൊലീസെന്നു വി എസ് പറഞ്ഞു.
സിപിഐ(എം) നേതാവിനെ മർദിച്ച പൊലീസുകാരനെ വധശ്രമത്തിനു കേസെടുത്തു സർവീസിൽ നിന്നു പിരിച്ചുവിടണം. പൊലീസിന്റെ മനോവീര്യം കാട്ടേണ്ടതു ജനങ്ങളെ ഭീതിയിൽ ആഴ്‌ത്തിയല്ല. ഇത് ഇടതുഭരണമെന്നു പൊലീസ് ഓർക്കണമെന്നും വി എസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഫോർട്ട് കൊച്ചിയിൽ കടൽത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവത്തിലും കമൽ സി ചവറയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലുമാണു പൊലീസിനെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്. ഭരണകൂടത്തിന്റെ മർദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വി എസ് പറഞ്ഞു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തേയും ഫോർട്ട് കൊച്ചിയിൽ പൊലീസ് മർദ്ദിച്ച സംഭവത്തിന്റെയും കമൽ സി ചവറയെ ദേശീയ ഗാനത്തെ അധിക്ഷേപിച്ചതായി ആരോപിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവത്തിന്റെയും പശ്ചാത്തലത്തിലാണു വി എസിന്റെ പ്രതികരണം.
ഫോർട്ട് കൊച്ചിയിൽ എസ്ഐ ദ്വിജേഷും ഹെഡ് കോൺസറ്റബിൾ രാജേഷും അടങ്ങുന്ന സംഘമാണ് സിപിഐഎം പനേപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയമായ സനീഷിനേയും ഭാര്യ ഷാമില, ആസിഫ്, ഭാര്യ ആഷിത എന്നിവരേയും മർദ്ദിച്ചത്. ഈ പൊലീസ് ഉദ്യോഗസ്ഥരെ വധശ്രമത്തിന് കുറ്റം ചാർത്തി അറസ്റ്റ് ചെയ്യണമെന്നും വി എസ് പറഞ്ഞു.
ഫോർട്ട് കൊച്ചിയിൽ ദമ്പതികളെ തല്ലിച്ചതച്ച എസ്ഐയെ സർവ്വീസിൽ നിന്ന് വധശ്രമത്തിന് കേസെടുത്ത് പിരിച്ചുവിടണമെന്നാണ് വി എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകരണമെന്നും വി എസ് പറഞ്ഞു.
ഒന്നര വയസുള്ള കുഞ്ഞിനേയും ഗർഭിണിയായ ഒരു സ്ത്രീയുമുൾപ്പെടെ അതിക്രൂരമായി മർദ്ദിക്കുന്ന ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനയിൽ വച്ചുപൊറുപ്പിക്കാനാവില്ല. പൊലീസ് സേനയുടെ മനോവീര്യം നിലനിർത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി കൊണ്ടാവരുത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മർദ്ദനോപാധിയല്ല കേരളാ പൊലീസെന്ന്, പൊലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു.
ദേശീയഗാനത്തെ നോവലിൽ അധിക്ഷേപിച്ചു എന്ന് ചൂണ്ടികാണിച്ച് കമൽ സി ചവറയെ കസ്റ്റഡിയിലെടുത്ത് നട്ടെല്ല് തകർക്കുമെന്ന് പറഞ്ഞ നടപടി ശരിയല്ല. യുവമോർച്ച പ്രവർത്തകൻ ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന പൊലീസിന്റെ വാദത്തേയും വി എസ് കണക്കറ്റ് വിമർശിക്കുന്നു. ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നലുളവാക്കാനാണ് ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികൾ സഹായിക്കുക എന്നും വി എസ് കുറ്റപ്പെടുത്തി.



