- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: ഉമ്മൻ ചാണ്ടിയുടെ അഴിമതി ഭരണത്തെ നിയന്ത്രിക്കാൻകെപിസിസിക്ക് കഴിയുന്നില്ലെന്നും കെപിസിസി പ്രസിഡന്റിനെ പോലും ഉമ്മൻ ചാണ്ടി അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന വി എസ് മലമ്പുഴയിൽ എത്തിയപ്പോഴാണു മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്. അഴിമതി കേസുകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സിപിഎമ്മിലെ പ്രശ്‌നങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ അവസാനിക്കും. തന്റെ ഭൂരിപക്ഷം പാർട്ടി പ്രവർത്തകരും ജനങ്ങളും തീരുമാനിക്കും. ചൂടിനെ നേരിടാൻ പ്രചാരണ സമയം ക്രമീകരിക്കും. രാവിലെയും വൈകിട്ടുമാകും പ്രചാരണം നടത്തുകയെന്നും വി എസ് പറഞ്ഞു. പുതുശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും വി എസ് പങ്കെടുത്തു.

Next Story