- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെന്ന കോൺഗ്രസ് നേതാവിന് ബിജെപിക്കാരന്റെ മുഖം; കേസുകൾ എഴുതിത്ത്തള്ളുന്നത് ആർഎസ്എസിനെ പ്രീണിപ്പിക്കാനെന്നും വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവു മാത്രമല്ല, ബിജെപിക്കാരൻ കൂടിയാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ആർഎസ്എസിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സർക്കാർ ഊർജം പകരുകയാണെന്നും വി എസ് ആരോപിച്ചു. കാസർകോട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫഹദിനെ കൊലപ്പെടുത്തിയ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ ശേഷമ
തിരുവനന്തപുരം: കോൺഗ്രസ് നേതാവു മാത്രമല്ല, ബിജെപിക്കാരൻ കൂടിയാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ആർഎസ്എസിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സർക്കാർ ഊർജം പകരുകയാണെന്നും വി എസ് ആരോപിച്ചു.
കാസർകോട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫഹദിനെ കൊലപ്പെടുത്തിയ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ ശേഷമായിരുന്നു പ്രതിപക്ഷം കടുത്ത ആരോപണം ഉന്നയിച്ചത്. പ്രവീൺ തൊഗാഡിയക്കെതിരായ കേസും എംജി കോളേജ് അക്രമകേസും ബിജെപിയെ പ്രീണിപ്പിക്കാൻ സർക്കാർ എഴുതിത്ത്തള്ളിയെന്ന് വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി.
ആർഎസ്എസുകാർ ഉൾപ്പെട്ട കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുതെന്നും പ്രതിപക്ഷം ആരോപിച്ചു. കൊലയാളിയായ ആർഎസ്എസുകാരൻ വിജയകുമാറിനെ മനോരോഗി എന്ന പേരിൽ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ഇ പി ജയരാജൻ എംഎൽഎ പറഞ്ഞു.
കാസർകോട്ട് നടുറോഡിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ വെട്ടിക്കൊന്ന കേസിലെ ബിജെപിക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഉയർന്നത്. ഇ പി ജയരാജനാണ് പ്രശ്‌നം സഭയിൽ ഉന്നയിച്ചത്.
ബിജെപിക്കാരനായ പ്രതി വിജയനെ മുമ്പും കേസുകളിൽ നിന്ന് പൊലീസ് ഇങ്ങനെ രക്ഷിച്ചിരുന്നതായി ജയരാജൻ പറഞ്ഞു. ബിജെപി - കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമാണിത്. പ്രശ്‌നത്തിൽ പ്രതിഷേധം ശക്തമായതോടെ സഭ അൽപ്പനേരം നിർത്തി.
വീണ്ടും ചേർന്നപ്പോൾ ജയരാജൻ അടിയന്തരപ്രമേയ നോട്ടീസിന് അനുമതിതേടി സംസാരിച്ചു. അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം, ആർഎസ്എസ് ക്രിമിനലുകളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും കേസ് മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്തി രമേശ് ചെന്നിത്തല പറഞ്ഞു.