- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിനു കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു വി എസ് സുനിൽ കുമാർ; രണ്ടുനീതി പരാമർശത്തിനാണു ഡെസ്കിലടിച്ചു പ്രോത്സാഹിപ്പിച്ചതെന്നും സിപിഐ എംഎൽഎ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിന് കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു സിപിഐ എംഎൽഎ വി എസ് സുനിൽ കുമാർ. കെ എം മാണിക്കും മന്ത്രി കെ ബാബുവിനും രണ്ടു നീതീയെന്ന പരാമർശത്തിനാണു കെ എം മാണി പരസ്യമായി നന്ദി പറഞ്ഞതെന്നാണ് വി എസ് സുനിൽകുമാർ പറഞ്ഞത്. സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് സഭയിൽ പ്രത
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിന് കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു സിപിഐ എംഎൽഎ വി എസ് സുനിൽ കുമാർ. കെ എം മാണിക്കും മന്ത്രി കെ ബാബുവിനും രണ്ടു നീതീയെന്ന പരാമർശത്തിനാണു കെ എം മാണി പരസ്യമായി നന്ദി പറഞ്ഞതെന്നാണ് വി എസ് സുനിൽകുമാർ പറഞ്ഞത്.
സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. തുടർന്ന് വി എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സഭയുടെ നടുത്തളത്തിൽ പ്രതീകാത്മക സഭ ചേർന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഇതിനിടെയാണ് മാണിക്കും ബാബുവിനും രണ്ടു നീതിയെന്ന സുനിൽകുമാറിന്റെ പരാമർശം എത്തിയത്.
ആഭ്യന്തരവകുപ്പ് മാണിക്കെതിരായ കേസിൽ എഫ്.ഐ.ആർ ഇട്ടപ്പോൾ സമാന ആരോപണം ബാബുവിനെതിരെ ഉയർന്നപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നെന്ന് സുനിൽകുമാർ പറഞ്ഞു. ഇതു പറഞ്ഞപ്പോൾ മാണി ഡെസ്‌കിൽ അടിച്ച് പ്രോത്സാഹിപ്പിക്കുകയും പിന്നീട് തന്നെ കെട്ടിപ്പിടിച്ച് നന്ദി പറയുകയും ചെയ്‌തെന്നും സുനിൽകുമാർ പറഞ്ഞു.
നിങ്ങളെങ്കിലും അതു പറഞ്ഞല്ലോ എന്നായിരുന്നു മാണിയുടെ പ്രതികരണം. തുടർന്ന് കെ.എം.മാണി പ്രതിപക്ഷ നേതാവിനെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ചില പ്രതിപക്ഷ എംഎൽഎമാർ ഈ ദൃശ്യം മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നാണു സൂചന.